Sauditimesonline

6 MLP KMCC LADIES0000
കെ.എം.സി.സി വനിതാ വിംഗ് 'വാര്‍ഷികോത്സവ്'

സേവന തിളക്കവും സംരംഭക മികവും: റഹ്മത്തിനും മുനീറിനും ‘നന്മ’ പുരസ്‌കാരങ്ങള്‍

റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഹ്യൂമാനിറ്റി ഐക്കണ്‍, ബിസിനസ്സ് ഐക്കണ്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി സംരഭകയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ റഹ്മത്ത് അഷ്‌റഫ് വെള്ളപ്പാടത്തിനാണ് ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌കാരം. പ്രവാസ ലോകത്തെ മികച്ച ജീവകാരുണ്യ സാമൂഹിക സേവനങ്ങള്‍ പരിഗണിച്ചാണ് ആദരവ്. റിയാദ് കെ.എം.സി.സി വനിതാ വിംഗ് പ്രസിഡന്റാണ് റഹ്മത്ത്. കോവിഡ് കാലത്തും തുടര്‍ന്നും നടത്തിവരുന്ന സാമൂഹിക സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

സാമൂഹ്യ പ്രതിബദ്ധതയുള്ള സംരഭകര്‍ക്കായി ഏര്‍പ്പെടുത്തിയ നന്മ ബിസിനസ്സ് ഐക്കണ്‍ പുരസ്‌കാരം മുനീര്‍ കണ്ണങ്കരയ്ക്കു സമ്മാനിക്കും. കൂട്ടായ്മയുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നല്‍കുന്ന പിന്തുണയും ബിസിനസ്സ് രംഗത്ത് പുലര്‍ത്തുന്ന മികവും പരിഗണിച്ചാണ് അവാര്‍ഡ്. ഫെബ്രുവരി 6ന് റിയാദ് ഷോല മാള്‍ അല്‍വഫ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന നന്മ ആറാം വാര്‍ഷികാഘോഷത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top