Sauditimesonline

king abdulla financial city
ഓഫീസ് ടൈം ജീവനക്കാര്‍ തീരുമാനിക്കും; റിയാദില്‍ വന്‍ പരിഷ്‌കാരം

നന്മോത്സവം: നന്മ കരുനാഗപ്പളളി രക്ത ദാന ക്യാമ്പ്

റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ആറാം വാര്‍ഷികം ‘നന്മോത്സവ’ത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സുലൈമാനിയ പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക് സെന്ററില്‍ നടന്ന ക്യാമ്പ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജാനിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഖിനാസ് എം കരുനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ റിയാസ് വഹാബ് നന്ദിയും പറഞ്ഞു.

ജീവകാരുണ്യ കണ്‍വീനര്‍ ഷുക്കൂര്‍ മണപ്പള്ളി, രക്ഷാധികാരി സത്താര്‍ മുല്ലശ്ശേരി, വൈസ് പ്രസിഡന്റ് ഷാജഹാന്‍ മൈനാഗപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. നന്മോത്സവം-2026 ആഘോഷപരിപാടികള്‍ ബുവരി ആറിന് റിയാദ് ഷോല മാള്‍ അല്‍വഫ അഡിറ്റോറിയത്തില്‍ നടക്കും. സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സറും പ്രഭാഷകനുമായ ഡോ. അനില്‍ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും.

കലോത്സവ പ്രതിഭയായ അസിന്‍ വെള്ളില, പട്ടുറുമാല്‍ സീസണ്‍ 12 ടൈറ്റില്‍ വിന്നറും ഫഌവേഴ്‌സ് ടോപ്പ് സിംഗര്‍ ഫൈനലിസ്റ്റുമായ അസ്‌ന നിസ്സാം, ശിവഗിരി മഹാസമ്മേളനത്തില്‍ദൈവദശകം ആലപിച്ച് പ്രശസ്തയായ അഷ്ഫിയ അന്‍വര്‍ എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും.

ഈ വര്‍ഷത്തെ നന്മ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌കാരം പ്രവാസി സംരംഭകയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ശ്രീമതി റഹ്മത്ത് അഷ്‌റഫ് വെള്ളപ്പാടത്തിനും സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭകര്‍ക്കായി ഏര്‍പ്പെടുത്തിയ ബിസിനസ്സ് ഐക്കണ്‍ പുരസ്‌കാരം മുനീര്‍ കണ്ണങ്കരയ്ക്കും സമ്മാനിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top