നോര്‍ക്ക ആരോഗ്യ ഇന്‍ഷുറന്‍സ് ന്യൂനത പരിഹരിക്കണം: നവോദയ
റിയാദ്: വിദേശ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചികിത്സ ഉറപ്പാക്കുന്ന വിധം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി ഭേദഗതി ചെയ്യണമെന്ന് നവോദയ റിയാദ് ബത്ഹ യൂണിറ്റ് സമ്മേളനം. ഇന്ത്യയിലാദ്യമായി പ്രവാസി മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പാക്കിയ ഇടതുപക്ഷ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. അതിലെ ന്യുനതകള്‍ പരിഹരിച്ച് പ്രവാസികള്‍ ഗുണഭോകതാക്കളായി മാറണം -മുഹമ്മദ് സലിം അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ഷൈജു ചെമ്പൂര് ഉദ്ഘാടനം ചെയ്തു. വിക്രമലാല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ […]














