‘ആര്‍പ്പോ’ ആഘോഷമൊരുക്കി കേളി
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഒലയ ഏരിയ ‘ആര്‍പ്പോ-2025” ഓണാഘോഷം സംഘടിപ്പിച്ചു. എക്‌സിറ്റ് 18ലെ അല്‍ മഹാ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം. ഓണം കഴിഞ്ഞെങ്കിലും പ്രവാസികളുടെ ഒരുമയും ഓര്‍മ്മകളും സമ്മാനിച്ച് മാവേലിയും പൂക്കളവും ശിങ്കാരി മേളവും തിരുവാതിരയും അരങ്ങേറി. കലാഭവന്‍ നസീബിന്റെ സ്റ്റാന്‍ഡ് അപ്പ് കോമഡി, റിയാദ് കിതാബ് ബാന്‍ഡിന്റെ ഗാനമേള, ഡിജെ റോബിന്‍ അവതരിപിച്ച ഡിജെ നൈറ്റ് എന്നിവ ഓണാഘോഷങ്ങളെ വര്‍ണാഭമാക്കി. വിഭവ സമൃദ്ധമായ ഓണ സദ്യയും കേളി അംഗങ്ങളുടേയും കുട്ടികളുടേയും, കുടുംബവേദി അംഗങ്ങളുടേയും വിവിധകലാ […]














