
റിയാദ്: ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് സൗദിയിലെത്തി. റിയാദില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ അദ്ദേഹത്തെ സ്വീകരിച്ചു. പശ്ചിമേഷ്യയിലെ തന്ത്രപ്രധാന വിഷയങ്ങള്‍ അജിത് ദോവലിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും.

പാക്-സൗദി പ്രതിരോധ സഹകരണ കരാറും ഇന്ത്യയുടെ നിലപാടും നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. അതിനുപുറമെ സൗദി-തുര്‍ക്കി-പാകിസ്ഥാന്‍ സൈനിക സഖ്യ സാധ്യതകള്‍ ഇന്ത്യ ഗൗരവമായി വിലയിരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ നയതന്ത്ര തലത്തില്‍ ഏറെ പ്രാധാന്യമാണ് അജിത് ദോവലിന്റെ സൗദി സന്ദര്‍ശനത്തിനുളളത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





