Sauditimesonline

prof
കുട്ടികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ സമീപനം നിര്‍ണായകം: പ്രൊഫ. ജയശ്രീ

പ്രതിച്ഛായകള്‍ നിര്‍മിക്കുന്ന കാലം: സോഫ്റ്റ് പവറിന്റെയും മാധ്യമങ്ങളുടെയും ശക്തി ഓര്‍മ്മിപ്പിച്ച് ഇന്ത്യന്‍ അംബാസഡര്‍

റിയാദ്: വ്യത്യസ്ത സാംസ്‌കാരിക പശ്ചാത്തലങ്ങളുള്ള ആഗോള സമൂഹവുമായി ആശയവിനിമയം നടത്തുമ്പോള്‍ സാംസ്‌കാരിക ആപേക്ഷികത അനിവാര്യമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. സൗദി മാധ്യമ മന്ത്രാലയം സംഘടിപ്പിച്ച സൗദി മീഡിയ ഫോറത്തില്‍ ‘ഇന്‍ഫ്‌ളുവന്‍സ് ഡിപ്ലോമസി: മാധ്യമങ്ങളും പ്രതിച്ഛായ രൂപപ്പെടുത്തലും’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍.

ആഗോള തലത്തില്‍ രാജ്യങ്ങളുടെ പ്രതിച്ഛായ നിര്‍ണയിക്കുന്നതില്‍ മാധ്യമങ്ങളും ആശയവിനിമയവും വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. ഓരോ സമൂഹത്തിന്റെയും മൂല്യങ്ങളും കാഴ്ചപ്പാടുകളും മനസ്സിലാക്കി സമീപിക്കുമ്പോഴാണ് നയതന്ത്ര ശ്രമങ്ങള്‍ ഫലപ്രദമാകുന്നത്. ഒരു രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ രൂപപ്പെടുത്തുന്നതില്‍ ‘സോഫ്റ്റ് പവര്‍’ ശക്തമായ ഉപകരണമാണ്.

സംസ്‌കാരം, മൂല്യങ്ങള്‍, ജനാധിപത്യ പാരമ്പര്യം, വിദ്യാഭ്യാസം, മനുഷ്യസ്‌നേഹ പ്രവര്‍ത്തനങ്ങള്‍ എന്നിവ രാജ്യങ്ങളെ ലോകത്തിനു മുന്നില്‍ സ്വാഭാവികമായി അംഗീകരിക്കപ്പെടുന്ന ശക്തികളാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും അംബാസഡര്‍ ഓര്‍മ്മിപ്പിച്ചു. സമയബന്ധിതവും വിശ്വസനീയവും സുതാര്യവുമായ സന്ദേശങ്ങള്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം. അപ്പോള്‍ മാത്രമാണ് രാജ്യത്തിന്റെ നയങ്ങളും നിലപാടുകളും കൂടുതല്‍ വിപുലമായ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സാധിക്കുകയുളളൂ. ആധുനിക നയതന്ത്രത്തില്‍ ഡിജിറ്റല്‍ ആശയവിനിമയം നിര്‍ണായക ഘടകമായി മാറിയിരിക്കുകയാണെന്നും ഡോ. സുഹേല്‍ ഖാന്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top