റിസ ‘മില്യണ്‍ മെസ്സേജ്’ കാമ്പയിന്‍ സമാപിച്ചു
റിയാദ്: അന്താരാഷ്ട്ര എന്‍ജിഓ സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ‘റിസ’യുടെ പതിമൂന്നാമത് ‘മില്യണ്‍ മെസ്സേജ് ക്യാമ്പയിന് ‘ സമാപിച്ചു. ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 14 വരെ നന്നെ ക്യാമ്പയിനിന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക കൂട്ടായ്മകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ഉള്‍പ്പെ നിരവധിപേര്‍ പങ്കെടുത്തു. മിഡിലീസ്റ്റിലെ വിവിധ ഇന്റര്‍നാഷണല്‍ സ്‌കൂളൂകളും കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും അതതു ഭാഷകളിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തു. കൂടുതല്‍ സംസ്ഥാനങ്ങളിലേയ്ക്കും രാജ്യങ്ങളിലേക്കും […]














