Sauditimesonline

RUKSANA TAHIYA
സര്‍ഗാത്മകതയുടെ ആകാശത്തേക്ക്; തഹിയ ഇര്‍ഷാദിന് റാങ്ക് തിളക്കം

കേളി കുടുംബവേദി സമ്മേളനം; ലോഗോ പ്രകാശനം

റിയാദ്: കേളി കുടുംബവേദി രണ്ടാം സമ്മേളനം ലോഗോ പ്രകാശനം ചെയ്തു. മലാസ് സണ്‍ലൈറ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ ഷഹീബ വി.കെ അധ്യക്ഷത വഹിച്ചു. കുടുംബവേദി ജോയിന്റ് സെക്രട്ടറി ഗീതാ ജയരാജ് ആമുഖ പ്രസംഗം നടത്തി. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സീബാ കൂവോട് പരിപാടി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂരാണ് ലോഗോ ഡിസൈന്‍ ചെയ്തത്.

മുന്‍ എം.എല്‍.എയും സിപിഐഎം നേതാവുമായിരുന്ന കാനത്തില്‍ ജമീല നഗറില്‍ ഫെബ്രുവരി ആറിന് നടക്കുന്ന സമ്മേളനം ദമ്മാം നവോദയ കുടുംബവേദി മുന്‍ സെക്രട്ടറി ഉമേഷ് കളരിക്കല്‍ ഉദ്ഘാടനം ചെയ്യും.

കേളി രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യില്‍, കേളി ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറര്‍ ശ്രീഷാ സുകേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘാടക സമിതി കണ്‍വീനര്‍ ജയകുമാര്‍ പുഴക്കല്‍ സ്വാഗതവും കുടുംബവേദി വൈസ് പ്രസിഡന്റ് സുകേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top