‘കേളി’ പ്രവര്‍ത്തകന്‍ വിമാനത്തില്‍ മരിച്ചു
റിയാദ്: വിദഗ്ദ ചികിത്സ തേടി നാട്ടിലേക്ക് പുറപ്പെട്ട തൃശ്ശൂര്‍ പോര്‍ക്കളം സ്വദേശി പള്ളിക്കര വീട്ടില്‍ സത്യന്‍ വേലായുധന്‍ (58) വിമാനത്തില്‍ മരിച്ചു. നെഞ്ചു വേദനയെ തുടര്‍ന്ന് റിയാദ് ശുമൈസി ആശുപത്രിയില്‍ ആഞ്ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനായിരുന്നു. ബ്‌ളോക് കണ്ടെത്തിയതിനെ തുടര്‍ന്നു ശസ്ത്രക്രിയ ഉള്‍പ്പെടെ നാട്ടില്‍ ചികിത്സ തേടാന്‍ തീരുമാനിക്കുകയായിരുന്നു. റിയാദില്‍ നിന്നു കോഴിക്കോട്ടേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു നാട്ടിലേയ്ക്കുളള യാത്ര. എന്നാല്‍ വിമാനത്തില്‍ മരിക്കുകയായിരുന്നു. തുടര്‍ ചികിത്സക്കായി ബന്ധുക്കള്‍ ആംബുലന്‍സ് സജ്ജീകരിച്ച് എയര്‍പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ മൃതദേഹമാണ് ഏറ്റുവാങ്ങാനായത്. 35














