
റിയാദ്: വിദ്യാര്‍ത്ഥികളുടെ കലാ, വൈഞ്ജാനിക സര്‍ഗ വാസനകള്‍ മാറ്റുരയ്ക്കുന്ന ‘മെഹ്ഫില്‍’ മേളയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സമുഹത്തിലെ അധാര്‍മ്മിതക്കെതിരെ തൗഹീദി വിളമ്പരമായിരിക്കും മേളയെന്ന് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജനുവരി 30 വെളളി ഉച്ചക്ക് 2ന് ഷിഫയിലെ ഹൈക്ലാസ് ഓഡിറ്റോറിയത്തില്‍ പരിപാടി ആരംഭിക്കും. ഉദ്ഘാടന സമ്മേളത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ‘നമ്മുടെ മക്കള്‍ നാം അറിയേണ്ടത് എന്ന വിഷയത്തില്‍ ഉനൈസ് പാപിനിശ്ശേരി സംവദിക്കും. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ മദ്രസ പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കും.

വട്ടപ്പാട്ട്, കോല്‍ക്കളി, ദഫ്, ഒപ്പന, സൗദി കള്‍ച്ചറല്‍ ഡാന്‍സ്, ടേബിള്‍ കൊളോക്കിയം തുടങ്ങിയ ഇനങ്ങളില്‍ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഇസ്ലാഹീ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദു റസാഖ് സ്വലാഹി, വൈസ് പ്രസിഡന്റ് നൗഷാദ് അലി കോഴിക്കോട്, ട്രഷറര്‍ അബ്ദുസ്സലാം ബുസ്താനി, സലഫി മദ്രസ പ്രിന്‍സിപ്പല്‍ അംജദ് അന്‍വാരി, മദ്രസ മാനേജര്‍ അബ്ദു വഹാബ് പാലത്തിങ്കല്‍, ഫൈസല്‍ കുനിയില്‍, ഇഖ്ബാല്‍ വേങ്ങര, പിടിഎ പ്രസിഡന്റ് മഹ്‌റൂഫ്, ട്രഷറര്‍ നൗഫല്‍ കുനിയില്‍, മെഹ്ഫില്‍ കണ്‍വീനര്‍ ഫര്‍ഹാന്‍ കാരക്കുന്ന്, സ്റ്റാഫ് സെക്രട്ടറി ബാസില്‍ പുളിക്കല്‍, നിസാര്‍ അരീക്കോട്, സിബ്ഗത്തുല്ല തെയ്യാല, അസീല്‍ പുളിക്കല്‍, വാജിദ് ചെറുമുക്ക്, ഇസ്മായില്‍ മമ്പുറം, വാജിദ് കരിപ്പൂര്‍, മുജീബ് ഒതായി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





