Sauditimesonline

7 isma
കൈത്താങ്ങായ് 'സേഫ് വേ'; സാന്ത്വനമായ് ഇസ്മ മെഡിക്കല്‍

സര്‍ഗ പ്രതിഭകള്‍ അരങ്ങിലെത്തി; മക്കയില്‍ ‘കലാലയം’ സാഹിത്യോത്സവ്

മക്ക: രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്‌കാരിക വേദി 15-ാമത് എഡിഷന്‍ സൗദി വെസ്റ്റ് നാഷനല്‍ പ്രവാസി സാഹിത്യോത്സവ് മക്കയില്‍ തുടങ്ങി. അല്‍ ജുമൂം അഫ്രഹ് അല്‍ അന്ദലൂസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നാഷനല്‍ ചെയര്‍മാന്‍ നൗഫല്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഷാഫി ബാഖവി ഉദ്ഘാടനം ചെയ്തു. സാഹിത്യോത്സവ് സ്പന്ദനങ്ങള്‍ അറിയാനുള്ള വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഗ്ലോബല്‍ സെക്രട്ടറി അഫ്‌സല്‍ സഖാഫി നിര്‍വഹിച്ചു.

ഫാമിലി, യൂനിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളില്‍ വിജയിച്ച മുന്നൂറിലധികം പ്രതിഭകളാണ് നാഷനല്‍ തലത്തില്‍ മാറ്റുരക്കുന്നത്. ജിസാന്‍, അസീര്‍, അല്‍ബഹ, ത്വാഇഫ്, മക്ക, ജിദ്ദ, മദീന, റാബിഖ്, യാമ്പു, തബൂക്ക് തുടങ്ങി 11 സോണുകളിലെ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.

12 വേദികളിലായി ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ തുടങ്ങി 14 കാറ്റഗറികളിലായി 80 മത്സരങ്ങള്‍ ഇന്ന് നടക്കും. മാപ്പിളപ്പാട്ട്, ദഫ്മുട്ട്, കവിതാ പാരായണം, വിവിധ ഭാഷാ പ്രസംഗങ്ങള്‍ എന്നിവയ്‌ക്കൊപ്പം വൈജ്ഞാനിക പ്രാധാന്യമുള്ള രിസാല റിവ്യൂ, എഡിറ്റര്‍ക്കൊരു കത്ത്, പ്രബന്ധ രചന, സോഷ്യല്‍ ട്വീറ്റ്, അറബിക് കാലിഗ്രാഫി, സ്‌പോട്ട് മാഗസിന്‍, കൊളാഷ്, കവിത, കഥ രചനകള്‍, ഹൈക്കു തുടങ്ങിയ ഇനങ്ങളും ഉള്‍പ്പെടും.

വൈകീട്ട് 6ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കഥാകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ നാഷനല്‍ ജനറല്‍ സെക്രട്ടറി ഉമൈര്‍ വയനാട് സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം നൗഫല്‍ മദാരി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top