Sauditimesonline

PRAVASI
പ്രവാസി സ്‌നേഹത്തിന്റെ മുഖംമൂടി; മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുന്നു

രുചിയും കലയും സംഗമിക്കുന്ന ജാക്‌സ് ഫ്‌ളേവേഴ്‌സ്

റിയാദ്: ദിരിയ്യ ബിനാലെ ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ ജാക്‌സ് ഡിസ്ട്രിക്റ്റില്‍ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് ഹബില്‍ ‘ജാക്‌സ് ഫ്‌ളേവേഴ്‌സ്’ പ്രഖ്യാപിച്ചു. രുചിക്കൂട്ടുകളും അതിഥി സത്ക്കാരങ്ങളധം അടുത്തറിയാന്‍ അഞ്ച് വേദികള്‍ തുറക്കുന്നതായി അധികൃതര്‍ അറിയിച്ചു. പ്രാദേശിക പാചക വിദഗ്ധരെയും സംരംഭകരെയും ശാക്തീകരിക്കാന്‍ രൂപകല്‍പ്പന ചെയ്ത പദ്ധതിയാണ് ജാക്‌സ് ഫ്‌ളേവേഴസ്. നവീന ഭക്ഷണ, പാനീയങ്ങളുടെ കേന്ദ്രമായി ജാക്‌സ് ഡിസ്ട്രിക്റ്റിനെ മാറ്റുകയാണ് ലക്ഷ്യം.

പ്രാദേശിക രുചികളും ആധുനിക പാചക സങ്കല്‍പ്പങ്ങളും ഒത്തുചേരുന്ന വേദികളായിരിക്കും ‘ജാക്‌സ് ഫ്‌ളേവേഴ്‌സി’ലെ സ്ഥാപനങ്ങള്‍. സ്വദേശീ പാചക വിദഗ്ദരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും ഉപഭോക്താക്കളുടെ ശ്രദ്ധ നേടാനും ഇതുവഴി അവസരം ലഭിക്കും. അതോടൊപ്പം, പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന യുവ സംരംഭകര്‍ക്ക് പ്രായോഗിക പരിശീലനവും വിപണിയും ലഭ്യമാക്കുന്നതിനാണ് പദ്ധതി.

ജാക്‌സ് ഡിസ്ട്രിക്റ്റില്‍ സാംസ്‌കാരിക സംഗമങ്ങള്‍ ഒരുക്കുന്ന വേളയിലാണ് ബിനാലെ പ്രഖ്യാപനം. ജനുവരി 30ന് ദിരിയ കോണ്‍ടെമ്പററി ആര്‍ട്ട് ബിനാലെ മൂന്നാം പതിപ്പ് ആരംഭിക്കും. കല, ഡിസൈന്‍, സംഗീതം, പാചകകല എന്നിവ സംഗമിക്കുന്ന ബഹുമുഖ സാംസ്‌കാരിക കേന്ദ്രമായി ജാക്‌സ് ഡിസ്ട്രിക്റ്റ് മാറും.
കലാപ്രദര്‍ശനങ്ങള്‍ക്കും സംഗീതപരിപാടികള്‍ക്കും പുറമേ, ഭക്ഷണ സംസ്‌കാരത്തെ കലാരൂപമായി ഉയര്‍ത്തിക്കാട്ടുന്ന സംരംഭങ്ങളിലൂടെ സന്ദര്‍ശകര്‍ക്ക് സമഗ്രമായ അനുഭവം സമ്മാനിക്കാന്‍ ജാക്‌സ് ഡിസ്ട്രിക്റ്റിലെ വിവിധ പ്രദര്‍ശനങ്ങളും ഭക്ഷ്യമേളകളും സഹായിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top