രിസാല ‘നോടെക്’ എക്‌സ്‌പോ സമാപിച്ചു
റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) സംഘടിപ്പിച്ച ‘നോടെക് നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ’ സമാപിച്ചു. റിയാദ് അസീസിയ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു എക്‌സ്‌പോ. ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളും നൂതന ആശയങ്ങളും പരിചയപ്പെടിത്തിയും പ്രോത്സാഹിപ്പിച്ചും സമൂഹത്തില്‍ വൈഞ്ജാനിക വിപ്ലവം സൃഷ്ടിക്കുന്നതിനാണ് എക്‌സപോയെന്ന് സംഘാടകര്‍ പറഞ്ഞു. സയന്‍സ് ടെക്‌നോളജി പവലിയനുകള്‍, ഡിഐവൈ ലാബുകള്‍, പ്രദര്‍ശനങ്ങള്‍, കരിയര്‍ ക്ലിനിക്ക് എന്നിവ ഒരുക്കിയിരുന്നു. പൊതുജനങ്ങള്‍, ഉദ്യോഗാര്‍ഥികള്‍ വിവിധ നഗരങ്ങളില്‍ നിന്നെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. സംരംഭകര്‍, സ്ഥാപനങ്ങള്‍, ക്യാംപസുകള്‍,














