Sauditimesonline

iran foreign minister abbas
നയതന്ത്ര വഴി തുറക്കുന്നു; ഇറാന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാനില്‍
gulf, qatar, saudi

കെനിയയയില്‍ ബസ് കൊക്കയിലേയ്ക്കു മറിഞ്ഞ് അഞ്ച് മലയാളികള്‍ക്ക് ദാരുണാന്ത്യം

ദോഹ: കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘത്തിന്റെ ബസ് മറിഞ്ഞ് ഖത്തര്‍ പ്രവാസികളായ അഞ്ച് മലയാളികള്‍ക്കു ദാരുണാന്ത്യം. പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴയില്‍ ബസ് നിയന്ത്രണം വിട്ട് മറിയുകയയിരുന്നു. മരണം സ്ഥിരീകരിച്ച കെനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സഹായവുമായി രംഗത്തുണ്ട്. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. തൃശ്ശൂര്‍ സ്വദേശി ജസ്‌ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന്‍ മുഹമ്മദ് (1), തിരുവനന്തപുരം […]

gulf, saudi

സര്‍ഗ വൈഭവം നിറഞ്ഞാടിയ മഴവില്‍ ‘ടാലെന്റ്‌റ് ഷോ’

റിയാദ്: ആടിയും പാടിയും കഥപറഞ്ഞും കുരുന്നുകളുടെ സര്‍ഗ വൈഭവം നിറഞ്ഞാടിയ ‘ടാലെന്റ്‌റ് ഷോ’ ശ്രദ്ധേയമായി. കുട്ടികളുടെ മഴവില്‍ ഗാവല്‍ ക്ലബ്ബ് ഈദ് ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി ഒരുക്കിയത്. മാലാസിലെ ചെറീസ് ഹാളില്‍ നടന്ന പരിപാടിയില്‍ മഴവില്ല് ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ക്ലബ് എക്‌സ്‌ക്യൂട്ടീവ് അംഗങ്ങളായ സക്കീന ഹാമിദ്, എസ്ര സിറാജ്, ഷെയാന്‍ മന്‍സൂര്‍ എന്നിവരുടെ ആശംസകളോടെയാണ് പരിപാടി ആരംഭിച്ചത്. ഇസ്സ സുഹ്‌റ, ടേബിള്‍ ടോപ്പിക്ക് സെഷന്നും, ഷിമ സാജിദ് വിനോദ പരിപാടികള്‍ക്കും നേതൃത്വം നല്‍കി. പിയാനോ,

gulf, saudi

കേളിയുടെ സഹായം; ഷൂട്ടിംഗ് താരം തായ്‌ലണ്ടിലേക്ക്

റിയാദ്: ഇന്ത്യ-തായ്‌ലന്‍ഡ് രണ്ടാമത് റൈഫിള്‍ ആന്‍ഡ് പിസ്റ്റള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ബാലസംഘം മരുതുംകുഴി മേഖല വൈസ് പ്രസിഡന്റ് വൃന്ദ എസ് രാജേഷിന് കേളി കലാസാംസ്‌കാരിക വേദി യാത്രാ ചെലവ് സമ്മാനിച്ചു. 2024ല്‍ നാഷണല്‍ എയര്‍ഗണ്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ഈ വര്‍ഷം ജമ്മുകാശ്മിരില്‍ നടന്ന നാഷണല്‍ ഐസ് സ്‌റ്റോക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത വൃന്ദ 2025ല്‍ സ്‌റ്റേറ്റ് എയര്‍ഗണ്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ ജേതാവാണ്. ഈ വര്‍ഷം ഗോവയില്‍ നടന്ന നാഷണല്‍ റൈഫില്‍

gulf, saudi

അബഹയുടെ കുളിരണിഞ്ഞ് കേളി വിനോദയാത്ര

റിയാദ്: മനസ്സും ശരീരവും കുളിരണിഞ്ഞ് ഈദ് അവധി ദിനത്തില്‍ അബഹയിലേക്ക് വിനോദ യത്രയൊരുക്കി കേളി കലാസാംസ്‌കാരിക വേദി. കേളി ഇരുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന യാത്രയില്‍ കേളി പ്രവര്‍ത്തകരും കുടുംബവേദി പ്രവര്‍ത്തകരും കുട്ടികളും ഉള്‍പ്പെടെ നൂറില്‍ അധികം പേര്‍ പങ്കെടുത്തു. വെള്ളിയ രാവിലെ റിയാദില്‍ നിന്നു യാത്ര തിരിച്ച സംഘം ഞായറാഴ്ച തിരിച്ചെത്തി. 40 മുതല്‍ 45 ഡിഗ്രി വരെ ചൂട് കാലാവസ്ഥയുള്ള റിയാദിലെ കാലാവസ്ഥയില്‍ നിന്നു വ്യത്യസ്തമായി അബഹയില്‍ 18 മുതല്‍ 30 ഡിഗ്രിവരെയാണ്

gulf, saudi

നിലമ്പൂരില്‍ ഒഐസിസി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ജൂണ്‍ 11ന്

നിലമ്പൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രവാസത്തിന്റെ തുടിപ്പ് അടയാളപ്പെടുത്തി ഒഐസിസിയും ഇന്‍കാസും. റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം കളക്കരയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയ റിയാദിലെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രചാരണവുമായി രംഗത്തുണ്ട്. അവധിയില്‍ നാട്ടിലുളള പ്രവര്‍ത്തകരെയും മുന്‍ അംഗങ്ങളെയും പങ്കെടുപ്പിച്ച് ജൂണ്‍ 11ന് രാവിലെ 10.00ന് നിലമ്പൂര്‍ ചന്തക്കുന്ന് യുഡിഎഫ് ഇലക്ഷന്‍ കമ്മറ്റി ഓഫീസില്‍ പ്രത്യേക കണ്‍വന്‍ഷന്‍ നടത്തുമെന്ന് സലിം കളക്കര അറിയിച്ചു. നിലമ്പൂരിലെ 7 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കേണ്ടതിന്റെ

gulf, saudi

കോമേഴ്‌സിലെ അനന്തസാധ്യതകള്‍ ചര്‍ച്ച ചെയ്തു ‘സിജി’ എഡ്യൂ ഫെയര്‍

റിയാദ്: കോമേഴ്‌സ് വിഷയങ്ങളിലെ ഉപരിപഠനവും തൊഴില്‍ സാധ്യതകളും ചര്‍ച്ച ചെയ്തു സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ഘടകം ‘എഡ്യൂ ഫെയര്‍’ സംഘടിപ്പിച്ചു. കോമേഴ്‌സ് വിഷയങ്ങളുടെ ഭാവി സാധ്യതകളും വെല്ലുവിളികളും സമഗ്രമായി ചര്‍ച്ച ചെയ്ത പരിപാടിയില്‍ 300ല്‍ അധികം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. മലസിലെ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ സഹകരണത്തോടെ ആയിരുന്നു പരിപാടി. വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചി തിരിച്ചറിയാനും അനുയോജ്യമായ പാഠ്യവിഷയങ്ങള്‍ തെരഞ്ഞെടുക്കാനും സഹായിക്കുന്ന സിജി-ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റിയൂഡ് ടെസ്‌സ്റ്റ് (ഇഉഅഠ) പരിചയപ്പെടുത്തി.

gulf, saudi, uae

സില്‍വാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഷുഹൈബ് മിനയില്‍ മരിച്ചു

മക്ക: മലയാളി ഹജ്ജ് തീര്‍ത്ഥാടകന്‍ മിനയില്‍ നിര്യാതനായി. വ്യവസായ പ്രമുഖനും മലപ്പുറം പുത്തനത്താണി സില്‍വാന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കല്‍ ഷുഹൈബ് (45) ആണ് നിര്യാതനായത്. മയ്യിത്ത് മിനയിലെ ശറാഇയ മുഅസ്സിം ഖബര്‍സ്ഥാനില്‍ ഖബറടക്കി. അബുദാബി അല്‍ ബസ്ര ഗ്രൂപ്പ്, പുത്തനത്താണി ഹാലാ മാള്‍, ബേബി വിറ്റ ഫുഡ് പ്രൊഡക്ട്‌സ് എന്നി സംരംഭങ്ങളുടെ ഡയറക്ടറായിരുന്നു. സില്‍വാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സൈതലവി കുട്ടിയാണ് പിതാവ്. മാതാവ് ആയിശ മോള്‍. ഭാര്യ: സല്‍മ, മക്കള്‍: നിദ

gulf, saudi

ജുബൈലില്‍ നവോദയ-നൂപുരധ്വനി യോഗ പ്രദര്‍ശനം ജൂണ്‍ 20ന്

ജുബൈല്‍: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജുബൈലില്‍ മെഗാ യോഗ പദര്‍ശനം സംഘടിപ്പിക്കും. നൂപുര ധ്വനി ആര്‍ട്‌സ് അക്കാദമിയും നവോദയ സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ നടത്തിപ്പിന് സ്വാഗത സംഘം രൂപീകരിച്ചു. ജയന്‍ തച്ചമ്പാറ (ചെയര്‍മാന്‍), ഡോ. നവ്യ വിനോദ് (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. 501 അംഗ സ്വാഗതസംഘവും രൂപീകരിച്ചു. ഭാരവാഹികളായി ഉണ്ണികൃഷ്ണന്‍, ഷാനവാസ് (വൈ. ചെയര്‍മാന്‍മാര്‍), സഫീന താജ്, സുജീഷ് കറുകയില്‍ (ജോ. കണ്‍വീനര്‍മാര്‍), രഞ്ജിത്ത് നെയ്യാറ്റിന്‍കര (പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍), ലിനിഷ പ്രജീഷ് (കണ്‍വീനര്‍),

gulf, saudi

യാമ്പുവില്‍ മരിച്ച റഫീഖിന്റെ മയ്യിത്ത് ഖബറടക്കി

ജിദ്ദ: ഹൃദയാഘാതം മൂലം യാമ്പുവില്‍ മരിച്ച കണ്ണൂര്‍ മുഴപ്പിലങ്ങാട് പള്ളിക്കല്‍ സ്വദേശി മുഹമ്മദ് റഫീഖിന്റെ (49) മൃതദേഹം ഖബറടക്കി. ജൂണ്‍ 4ന് ഇശാഅ് നമസ്‌കാര ശേഷം യാംബു ടൗണ്‍ മസ്ജിദ് ജാമിഅയി നടന്ന മയ്യിത്ത് നമസ്‌കാര ശേഷം മഖ്ബറ ഷാത്തിഅയില്‍ ഖബറടക്കി. റഫീഖിന്റെ സൗദിയിലുള്ള ബന്ധുക്കളും യാംബുവിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാനേതാക്കളും മലയാളി സമൂഹവും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. കഴിഞ്ഞ ഞായറാഴ്ച നെഞ്ചുവേദനയെ തുടര്‍ന്ന് യാംബു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെയാണ്

gulf, saudi

ഹജ്ജ് നിര്‍വ്വഹിച്ചത് 16 ലക്ഷം തീര്‍ത്ഥാടകര്‍

റിയാദ്: ഈ വർഷം ഹജ്ജ് നിർവഹിച്ചത് 1,673,230 തീർഥാടകരാണെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഇതിൽ 1,506,576 വിദേശ തീർഥാടകരാണ്. സൗദിയിൽനിന്നുള്ള പൗരന്മാരും വിദേശികളും ഉൾപ്പെടുന്ന ആഭ്യന്തര തീർഥാടകരുടെ എണ്ണം 166,654 ആണ്. പുരുഷ തീർഥാടകർ 877,841 ഉം സ്ത്രീ തീർഥാടകർ 795,389 ഉം ആണെന്ന് അതോറിറ്റി സൂചിപ്പിച്ചു. 1,435,017 വിദേശ തീർഥാടകർ വിമാന മാർഗവും 66,465 തീർഥാടകർ റോഡ് മാർഗവും 5,094 പേർ കപ്പൽ വഴിയും എത്തി.

gulf, saudi

മിനയില്‍ ഐസിഎഫ് വളണ്ടിയര്‍ ക്യാമ്പ്

മക്ക: ഐസിഎഫ്-ആര്‍എസ്‌സി വളണ്ടിയര്‍ കോര്‍ ക്യാമ്പ് മക്കയില്‍ ഉദ്ഘാടനം ചെയ്തു. ചീഫ് കോഡിനേറ്റര്‍ ജമാല്‍ കക്കാടന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ലീഡ് ഹുസൈന്‍ ഹാജി കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐസിഎഫും ആര്‍ എസ് സിയും ചേര്‍ന്നാണ് ഹജ്ജ് വളണ്ടിയര്‍ കോര്‍ പ്രവര്‍ത്തനങ്ങള്‍ സംയോചിപ്പിക്കുന്നത്. വര്‍ഷങ്ങളായി ഹാജിമാര്‍ക്ക് ഐസിഎഫ്-ആര്‍എസ്‌സി വളണ്ടിയര്‍ കോര്‍ സേവനം ചെയ്യുന്നുണ്ട്. ഇരു ഹറമുകളിലും ജിദ്ദ, മദീന വിമാനത്താവളങ്ങളിലും മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലും വളണ്ടിയര്‍മാരുടെ

gulf, saudi

ബലിപെരുന്നാള്‍ ആഘോഷിച്ചു കോഴിക്കോടന്‍സ്

റിയാദ്: പ്രവാസി കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ വിവിധ പരിപാടികളോടെ ബലി പെരുന്നാള്‍ ആഘോഷിച്ചു. മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മുനീബ് പാഴൂര്‍, ഹസ്സന്‍ അര്‍ഷാദ്, അഡ്വ അബ്ദുള്‍ ജലീല്‍, ഇബ്രാഹിം സുബ്ഹാന്‍, ലത്തീഫ് ഓമശേരി, ലത്തീഫ് തെച്ചി എന്നിവര്‍ ഈദ് സന്ദേശം നല്‍കി. ത്യാഗ സ്മരണകളോടെയാണ് ഏവരും ഈ ദിനം ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെ പുത്രന്‍ ഇസ്മയിലിനെ അല്ലാഹുവിന്റെ കല്‍പന പ്രകാരം ദൈവ പ്രീതിക്കായി ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ബലി പെരുന്നാള്‍. അതുകൊണ്ടുതന്നെ ആത്മസമര്‍പ്പണത്തിന്റെയും

gulf, saudi

നലമ്പൂര്‍ പിടിക്കാന്‍ റിയാദ് ഒഐസിസി; ജൂണ്‍ 11ന് കണ്‍വന്‍ഷന്‍

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിന് റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രവര്‍ത്തകര്‍ നിലമ്പൂരില്‍ സജീവം. അവധിയില്‍ നാട്ടിലുള്ള ഒ.ഐ.സി.സി പ്രവര്‍ത്തകരെ അണിനിരത്തി വീടുകളില്‍ പ്രചാരണം ആരംഭിച്ചു. ഈ പ്രമാണിച്ച് നിരവധി പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെത്തുന്ന സാഹിര്യത്തില്‍ ഈ മാസം 11ന് വിപുലമായ കണ്‍വെന്‍ഷനും ചേരും. നിലമ്പൂരില്‍ നടന്ന ഒഐസിസി പ്രവര്‍ത്തകരുടെ യോഗത്തില്‍ റിയാദ് റീജിയണല്‍ പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ എം.എല്‍.എയും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് എ.പി അനില്‍കുമാര്‍

gulf, saudi

മൊഞ്ചത്തിമാര്‍ മൈലാഞ്ചിയണിഞ്ഞു; ‘പെരുന്നാത്തലേന്ന്’ മെഹന്തി മേളം

റിയാദ്: മൈലാഞ്ചി മണവും മലപ്പുറം പെരുമയും ഗൃഹാതുര സ്മരണകളുണര്‍ത്തി മൊഞ്ചത്തിമാരുടെ മൈലാഞ്ചിയിടല്‍ മത്സരം വേറിട്ട അനുഭവമായി. വിവിധ ഡിസൈനുകളും ഭാവനകളും കൈകളില്‍ മൈലാഞ്ചി വര്‍ണം വിതറിയ മത്സരത്തില്‍ അറബിക് മെഹന്തി, ഇന്ത്യന്‍ മെഹന്തി, പാക് മെഹന്തി, ബ്രൈഡല്‍ മെഹന്തി, ജിയോമെട്രിക് പാറ്റേണ്‍ മെഹന്തി തുടങ്ങിയ ഡിസൈനുകളില്‍ വിരിഞ്ഞത് കൗതുക സമ്മാനമാണ് കാണികള്‍ക്കു സമ്മാനിഉത്. ‘പെരുന്നത്തലേന്ന്-2025’ എന്ന പേരില്‍ അരങ്ങേറിയ സാംസ്‌കാരിക പരിപാടിയില്‍ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) ആണ് മെലാഞ്ചിയിടല്‍ മത്സരം ഒരുക്കിയത്. അല്‍ മദീന

Scroll to Top