Sauditimesonline

6 MLP KMCC LADIES0000
കെ.എം.സി.സി വനിതാ വിംഗ് 'വാര്‍ഷികോത്സവ്'

കാരന്തുര്‍ റിയാദ് കൂട്ടായ്മ; അബ്ദുല്‍ ലത്തീഫ് ഇടക്കുനി നയിക്കും

റിയാദ്: കാരന്തുര്‍ റിയാദ് കൂട്ടായ്മ പുനഃസംഘടിപ്പിച്ചു. അബ്ദുല്‍ ലത്തീഫ് എടക്കുനി (പ്രസിഡന്റ്), മുഹമ്മദ് ഇക്ബാല്‍ എടക്കുനി (ജനറല്‍ സെക്രട്ടറി), അഹമ്മദ് മുഷ്താഖ് പാവുകണ്ടത്തില്‍ (ട്രഷറര്‍), അബ്ദുല്‍ കാദര്‍ ചേറ്റൂല്‍ കബീര്‍ (ബാവ ) മാട്ടുമ്മല്‍ (വൈസ് പ്രസിഡന്റ്), ജാസിര്‍ പൂവി, മനസില്‍ ഹാരിസ് പാടളിയില്‍ (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.

ബഷീര്‍ കാരന്തൂര്‍, നാസര്‍ കാരന്തൂര്‍, കോയഹസ്സന്‍ വേളാട്ടുകണ്ടിയില്‍ എന്നിവരെ രക്ഷാധികളായി തിരഞ്ഞെടുത്തു. ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ബഷീര്‍ കാരന്തൂര്‍, നാസര്‍ കാരന്തൂര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നാസര്‍ കാരന്തൂരിനെ ചടങ്ങില്‍ ആദരിച്ചു.

ബഷീര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇഖ്ബാല്‍ എടക്കുനി സ്വാഗതവും അഹമ്മദ് മുഷ്താഖ് പാവുകണ്ടത്തില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top