
ദമ്മാം: ദമ്മാം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ അസ്‌ലം കോളക്കോടന്റെ രണ്ട് കൃതികളുടെ പ്രകാശനത്തിന് സ്വാഗത സംഘം രൂപീകരിച്ചു. ആലിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി രൂപീകരണയോഗം സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. ഡെസ്റ്റിനി ബുക്‌സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന ‘ദി റിവര്‍ ഓഫ് തോട്‌സ്’ കവിതാ സമാഹാരം, ‘മരീചികയോ ഈ മരുപ്പച്ച’ ഓര്‍മ്മപുസ്തകത്തിന്റെയും പ്രകാശനം ജനുവരി 29 വ്യാഴം വൈകിട്ട് 8ന് ദമ്മാം ഫൈസലിയ ഹയാത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ചലച്ചിത്ര താരവും എഴുത്തുക്കാരനുമായ ജോയ് മാത്യു, ശിഹാബുദീന്‍ പൊയ്ത്തുംകടവ്, അമ്മാര്‍ കീഴപ്പറമ്പ് എന്നിവര്‍ നിര്‍വ്വഹിക്കും.

ആലിക്കുട്ടി ഒളവട്ടൂര്‍ (ചെയര്‍മാന്‍), മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ (ജനറല്‍ കണ്‍വീനര്‍), സാജിദ് ആറാട്ടുപുഴ (ട്രഷറര്‍), റഹ്മാന്‍ കാരയാട് (ചീഫ് കോഡിനേറ്റര്‍) എന്നിവരാംഢ സ്വാഗതസംഘം ഭാരവാഹികള്‍. വലിയാപ്പുക്ക, മുഹമ്മദ് കുട്ടി കോഡൂര്‍, കാദര്‍ ചെങ്കള, ബിജു കല്ലുമല, രഞ്ജിത്ത് വടകര, കെ.എം. ബഷീര്‍, ജമാല്‍ വില്ല്യാപള്ളി കബീര്‍ കുണ്ടോട്ടി എന്നിവരാണ് രക്ഷാധികാരികള്‍.

വൈസ് ചെയര്‍മാന്‍മാരായി സിദ്ദിഖ് പണ്ടികശാല, ഷബീര്‍ ചാത്തമംഗലം, സിന്ധു ബിനു, ഷിഹാബ് കൊയിലാണ്ടി, സൈനുല്‍ ആബിദീന്‍, ജൗഹര്‍ കുനിയില്‍, കാദര്‍ മാസ്റ്റര്‍, മജീദ് ചുങ്കത്തറ. എന്നിവരും ജോയിന്റ് കണ്‍വീനര്‍മാരായി ലിയാഖത്ത് കാരാങ്ങടന്‍, മാത്തുക്കുട്ടി പള്ളിപ്പാട്, മുജീബ് കൊളത്തൂര്‍, ഇഖ്ബാല്‍ ആനമങ്ങാട്, ഷമീം കുനിയില്‍, ഷംസ്പ്പീര്‍ എം.കെ, കാദര്‍ അണ ങ്കൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

കോഓര്‍ഡിനേറ്റര്‍മാരായി മഹ്മൂദ് പൂക്കാട്, ഫൈസല്‍ ഇരിക്കൂര്‍, ഷമീര്‍ അരീക്കോട്, ഷാനി സി.കെ, ഷിറാഫ് മൂലാട്, ഫെബിന്‍ കുനിയില്‍. പ്രോഗ്രാം കണ്‍വീനര്‍മാര്‍: ഹബീബ് ഒ.പി, മജീദ് സിജി, ഫൈസല്‍ കുടുമ, സമദ് വേങ്ങര, ആസിഫ് താനൂര്‍, ഷംസു പള്ളിയാളി, ടി.ടി. കരീം. എന്നിവരേ ചുമതലപെടുത്തി. റഹ്മാന്‍ കാരയാട് പരിപാടി വിശദീകരിച്ചു. മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ സ്വാഗതവും സമീര്‍ അരീക്കോട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





