Sauditimesonline

RUKSANA TAHIYA
സര്‍ഗാത്മകതയുടെ ആകാശത്തേക്ക്; തഹിയ ഇര്‍ഷാദിന് റാങ്ക് തിളക്കം

തലശ്ശേരി കൂട്ടായ്മ; അന്‍വര്‍ സാദത്ത് കാത്താണ്ടി നയിക്കും

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍, ഇ-വോട്ടിംഗിലൂടെയാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

അന്‍വര്‍ സാദത്ത് കാത്താണ്ടി (പ്രസിഡന്റ്), ഷമീര്‍ തീക്കൂക്കില്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് നജാഫ് തീക്കൂക്കില്‍ (ട്രഷറര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍. അബ്ദുല്‍ ലത്തീഫ് നടുക്കണ്ടി മീത്തല്‍, അഫ്താബ് അമ്പിലായില്‍ (വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ ഖാദര്‍ മോച്ചേരി, മുഹമ്മദ് മുസവ്വിര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

അഷ്‌റഫ് കോമത്തിന്റെ ഖിറാഅത്ത് നടത്തി. പ്രസിഡന്റ് തന്‍വീര്‍ ഹാഷിം ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനങ്ങള്‍ ഉള്‍പെടുത്തിയ ഡോകുമെന്ററി പ്രദര്‍ശിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഷമീര്‍ തീക്കൂക്കിലും സാമ്പത്തിക റിപ്പോര്‍ട്ട് നജാഫ് തീക്കൂക്കിലും അവതരിപ്പിച്ചു. വരണാധികാരി ഇസ്മയില്‍ അല്‍ഖലാഫിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നിര്‍വാഹക സമിതി അംഗങ്ങള്‍ സത്യവാചകം ചൊല്ലി സ്ഥാനം ഏറ്റെടുത്തു. മുഹമ്മദ് ഷഫീഖ് പിപി നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top