Sauditimesonline

7 isma
കൈത്താങ്ങായ് 'സേഫ് വേ'; സാന്ത്വനമായ് ഇസ്മ മെഡിക്കല്‍

തൊഴില്‍ ലോകത്തെ എഐ വിപ്ലവം: റിയാദില്‍ ‘ദി ആര്‍ട്ട് ഓഫ് പ്രോംപ്റ്റിംഗ്’ പരിശീലനം

റിയാദ്: തൊഴില്‍ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരുത്തുന്ന മാറ്റങ്ങള്‍ പരിചയപ്പെടാന്‍ പരിശീലനം ഒരുക്കുന്നു. പ്രവാസി വെല്‍ഫെയര്‍ റിയാദിന് കീഴിലുള്ള ‘പ്രവാസി കരിയര്‍ സ്‌ക്വയര്‍’ ആണ് പരിശീലന ഒരുക്കുന്നത്. ‘ദി ആര്‍ട്ട് ഓഫ് പ്രോംപ്റ്റിംഗ്-ടോക്ക് ടു എഐ ലൈക്ക് എ പ്രൊ’ എന്ന പ്രമേയത്തില്‍ ജനുവരി 30 വെള്ളി ഉച്ചയ്ക്ക് 2ന് അല്‍ മാസ് ഓഡിറ്റോറിയത്തിലാണ് പരിപാടി

എഡ്യൂടെക് ആന്റ് എഐ കണ്‍സള്‍ട്ടന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ മതീന്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. എഐ ടൂളുകളെ മികച്ച രീതിയില്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രോംപ്റ്റ് എഞ്ചിനീയറിംഗ് രീതികള്‍, ജോലിയിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള സ്മാര്‍ട്ട് വര്‍ക്ക് തന്ത്രങ്ങള്‍, എഐ ചാറ്റ്‌ബോട്ടുകള്‍ നിര്‍മ്മിക്കുന്ന വിധം എന്നിവ സെഷനില്‍ വിശദീകരിക്കും. തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനും കരിയര്‍ വളര്‍ച്ചയ്ക്കും എഐ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തില്‍ ക്ലാസുകളും നടക്കും.

ഡിജിറ്റല്‍ യുഗത്തില്‍ കരിയര്‍ സുരക്ഷിതമാക്കാനും പുതിയ നൈപുണ്യങ്ങള്‍ ആര്‍ജ്ജിക്കാനും താല്പര്യമുള്ളവര്‍ക്ക് അവസരം പ്രയോജനപ്പെടുത്താം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രജിസ്‌ട്രേഷന് +966 55 832 8128 നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top