Sauditimesonline

king abdulla financial city
ഓഫീസ് ടൈം ജീവനക്കാര്‍ തീരുമാനിക്കും; റിയാദില്‍ വന്‍ പരിഷ്‌കാരം

മനുഷ്യനന്മയ്ക്ക് ഒന്നിക്കാം; ജുബൈലില്‍ ഐക്യദാര്‍ഢ്യ സംഗമം

ജുബൈല്‍: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നയിച്ച കേരളയാത്രക്ക് ഐക്യദാര്‍ദാര്‍ഢ്യം പ്രഖ്യാപിച്ചു ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) സംഗമം സംഘടിപ്പിച്ചു. സര്‍വ്വ ജനവിഭാഗങ്ങളോടൊപ്പം നില്‍ക്കുക എന്നത് സാമൂഹിക ജീവിയായ മനുഷ്യന്റെ ഉത്തരവാദിത്വമാണ്. ‘മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയത്തില്‍ നടന്ന യാത്രയ്ക്കു പിന്തുണ പ്രഖ്യാപിച്ച സംഗമം അഭിപ്രായപ്പെട്ടു. എല്ലാ ജനവിഭാഗത്തിന്റെയും ഐശ്വര്യത്തിനും പുരോഗതിക്കുമായി പ്രവര്‍ത്തിക്കേണ്ടവരാണ് മനുഷ്യര്‍. സമാധാന സമ്പന്നമായ ജീവിതത്തിന് വിരുദ്ധമാകുന്ന എല്ലാത്തിനെയും പ്രതിരോധിക്കാന്‍ മനുഷ്യര്‍ക്ക് കഴിയണമെന്നും സംഗമം ആഹ്വനം ചെയ്തു.

ഒരു രാജ്യവും ജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാത്ത അനാവശ്യ യുദ്ധത്തിലൂടെ മനുഷ്യരും മനുഷ്യത്വവും നഷ്ടപ്പെട്ടു പോവുകയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഐസിഎഫ് സൗദി നാഷണല്‍ തസ്‌കിയ സെക്രട്ടറി ഉമര്‍ സഖാഫി മൂര്‍ക്കനാട് അഭിപ്രായപെട്ടു. രാജ്യത്തെ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം. രാജ്യത്തെ സാമ്പത്തിക അസന്തുലിതാവസ്ഥയും പട്ടിണിയും മാറ്റിയെടുക്കാന്‍ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐസിഎഫ് ഈസ്റ്റ് ചാപ്റ്റര്‍ വെല്‍ഫെയര്‍ സിക്രട്ടറി ഷൗക്കത്ത് സഖാഫി ഉത്ഘാടനം ചെയ്തു. ജുബൈല്‍ റീജിയന്‍ പ്രസിഡന്റ് ജബ്ബാര്‍ ആലപ്പുഴ, സിക്രട്ടറി ജാഫര്‍ കൊടിഞ്ഞി, രാകേഷ് (നവോദയ), അഷറഫ് മൂവാറ്റുപുഴ (ഒഐസിസി), ഷഫീഖ് താനൂര്‍ (കെഎംസിസി), അബ്ദുസ്സലാം (നവോദയ സിറ്റി), ഷൗക്കത്ത് നീലഗിരി (ആര്‍എസ്‌സി),ന എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top