
റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സഊദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പത്ത്്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. മാര്‍ച്ച് 5, 6 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. മേഖലയിലെ സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് സിബിഎസ്ഇയുടെ തീരുമാനം.

സഊദി അറേബ്യയിലെ 13 പ്രവിശ്യകളിലായി നാല്പതിലധികം സിബിഎസ്ഇ സ്‌കൂളുകളാണുളളത്. ഇതിനുപുറമെ യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കും അറിയിപ്പ് ബാധകമാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സന്യാം ഭരദ്വാജ് അയച്ച സര്‍ക്കുലറില്‍ അറിയിച്ചു.

മാര്‍ച്ച് 5ന് യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തും, അതിനുശേഷം മാര്‍ച്ച് 7 മുതലുള്ള പരീക്ഷകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






