
റിയാദ്: സൗദി ചങ്ങരംകുളം വാട്‌സ്ആപ് കൂട്ടായ്മ രൂപീകരിച്ചു. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുടെ സംഗമ കേന്ദ്രമായ ചങ്ങരംകുളം പ്രദേശത്തുളള നന്നംമുക്ക്, ആലംകോട് എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ സൗദിഅറേബ്യയിലെ പ്രവാസികളെ ഉള്‍പ്പെടുത്തിയാണ് കൂട്ടായ്മ രൂപീകരിച്ചത്. കൊവിഡ് മഹാമാരിയുടെ പിടിയില്‍ പ്രയാസം അനുഭവിക്കുമ്പോള്‍ ദുരിതം നേരിടുന്ന പ്രവാസികള്‍ക്ക് കൈതാങ്ങാകാനാണ് കൂട്ടായ്മക്ക് രൂപം നല്‍കിയത്. അതോടൊപ്പം നാട്ടുകാരെ പരസ്പരം അറിയാനും പരിചപ്പെടാനും വിവരങ്ങള്‍ കൈമാറാനുമാണ് കൂട്ടായ്മ ലക്ഷ്യം വെക്കുന്നത്.
ഗള്‍ഫ് രാഷ്ട്രങ്ങളിലുളള ചങ്ങരംകുളം നിവാസികളുടെ കൂട്ടായ്മ നിലവിലുണ്ട്. എന്നാല്‍ സൗദിയില്‍ ആദ്യമായാണ് ഇങ്ങിനെ ഒരു കൂട്ടായ്മക്ക് രൂപം നല്‍കുന്നത്. നിലവില്‍ 250തിലധികം അംഗങ്ങള്‍ അംഗങ്ങളാണ്. ചങ്ങരംകുളം പ്രവാസികള്‍ക്കും പ്രദേശത്തിനും ഗുണം ചെയ്യുന്ന കൂട്ടായ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അഡ്മിന്‍പനാല്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






