Sauditimesonline

PASSPORT ED
പ്രതിദിനം 300 ലേറെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍; സേവനങ്ങള്‍ വേഗത്തിലാക്കി ജിദ്ദ കോണ്‍സുലേറ്റ്

പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ ജൂണ്‍ 3ന് പ്രവര്‍ത്തനം ആരംഭിക്കും

റിയാദ്: സൗദിയി അറേബ്യയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ ജൂണ്‍ 3 മുതല്‍ പുനരാരംഭിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. എംബസിയുടെ പരിധിയിലുളള ഏഴ് ഔട്‌സോഴ്‌സിംഗ് കേന്ദ്രങ്ങളില്‍ മൂന്നെണ്ണമാണ് ആദ്യം പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാസ്‌പോര്‍ട്ട്, വിസ അപേക്ഷകള്‍ സ്വീകരിക്കുന്ന വി എഫ് എസ് ഗ്‌ളോബലിന്റെ റിയാദ് ഉമ്മുല്‍ ഹമാം, ബത്ഹ, കിഴക്കന്‍ പ്രവിശ്യയില അല്‍കോബാര്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ ജൂണ്‍ 3നും ദമാം, ജുബൈല്‍, ബുറൈദ, ഹായില്‍ എന്നിവിടങ്ങളിലെ സെന്ററുകള്‍ ജൂണ്‍ 7നും പ്രവര്‍ത്തനം ആരംഭിക്കുക. രാവിലെ 8.30 മുതല്‍ 5 വരെയാണ് പ്രവൃത്തി സമയം. വെളളി ഒഴികെ എല്ലാ ദിവസവും സേവനം ലഭ്യമാണെന്നും എംബസി വ്യക്തമാക്കി.
അപേക്ഷ സമര്‍പ്പിക്കാനെത്തുന്നവര്‍ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. പാസ്‌പോര്‍ട്ട് അപേക്ഷകരും അറ്റസ്‌റ്റേഷന്‍ സേവനം ആവശ്യമുളളവരും 920006139 എന്ന നമ്പരില്‍ മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് നേടണം. info.inriyadh@vfshelpline.com ഇ മെയില്‍ വിലാസത്തിലും അപ്പോയ്ന്റ്‌മെന്റിന് ബന്ധപ്പെടാം. കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കാണ് മുന്‍ഗണന. നിശ്ചിത എണ്ണം അപേക്ഷകര്‍ക്ക് മാത്രമാണ് ഓരോ ദിവസവും അപ്പോയ്ന്റ്‌മെന്റ് അനുവദിക്കുന്നതെന്നും എംബസി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top