റിയാദ്: ഔദ്യോഗിക സന്ദര്‍ശനത്തിന് ഇന്ത്യന്‍ വാണിജ്യ, വ്യവസായ, ഭക്ഷ്യ-പൊതു വിതരണ, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയലിന്റെ ദ്വിദിന സൗദി സന്ദര്‍ശനം ആരംഭിച്ചു. സാമ്പത്തിക, നിക്ഷേപ സമിതിയുടെ മന്ത്രിതല യോഗത്തില്‍ ഗോയലും സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനും പങ്കെടുക്കും.
വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രോജക്ട്, ട്രാന്‍സ്ഓഷ്യന്‍ ഗ്രിഡ്, ഗ്രീന്‍ ഹൈഡ്രജന്‍, ഭക്ഷ്യ സുരക്ഷ, ഫാര്‍മസ്യൂട്ടിക്കല്‍, ഊര്‍ജ്ജ സുരക്ഷ എന്നിവയെക്കുറിച്ച് മന്ത്രിമാര്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളര്‍ സൗദി അറേബ്യ നിക്ഷേപിക്കും. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യും നടക്കും.
ഇന്ത്യ-സൗദി തന്ത്രപരമായ പങ്കാളിത്തത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ മന്ത്രിയുടെ സന്ദര്‍ശനം സഹായിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും ഒപ്പുവെച്ച ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന് കീഴിലുളള രണ്ട് മന്ത്രിതല സമിതികളില്‍ ഒന്നാലംബങ്ങളില്‍ ഒന്നാണ് സാമ്പത്തിക, നിക്ഷേപ സമിതി.
ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളികളിലൊന്നായ സൗദി അറേബ്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.