Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

‘നന്മ’ ഓണാഘോഷവും അവാര്‍ഡ് വിതരണവും

റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്കു അവാര്‍ഡും സമ്മാനിച്ചു. സാംസ്‌കാരിക സമ്മേളനം നന്മ രക്ഷാധികാരി അബ്ദുല്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യാസര്‍ പണിക്കത്തി അധ്യക്ഷത വഹിച്ചു. എക്‌സിറ്റ് 18-ലെ ഹൈഫ വിശ്രമ കേന്ദ്രത്തിലായിരുന്നു പരിപാടിയില്‍ ഉറിയടി, വടംവലി, കസേരകളി തുടങ്ങിയ കലാ, കായിക മത്സരങ്ങളും അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യ, അത്തപ്പൂക്കളം എന്നിവക്ക് പുറമെ മാവേലിയുടെ സാന്നിധ്യം ഓണാഘോഷം വര്‍ണാഭമാക്കി.

നന്മ കുടുംബാംഗങ്ങളില്‍ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അന്‍സല്‍ നജീം (10ാം തരം) നവാല്‍ നബീസു, അസ്‌ലീം സലീം (12ാം തരം) എന്നിവര്‍ക്കുള്ള അവാര്‍ഡ് ജനറല്‍ സെക്രട്ടറി ഷാജഹാന്‍, ജീവകാരുണ്യ കണ്‍വീനര്‍ റിയാസ് സുബൈര്‍, ജോയിന്റ് സെക്രട്ടറി ഷെമീര്‍ കുനിയത്ത് എന്നിവര്‍ സമ്മാനിച്ചു. മാവേലിയ്ക്കുള്ള ഉപഹാരം നന്മ നിര്‍വാഹക സമിതിയംഗം സഞ്ജീവ് സുകുമാരന്‍ സമര്‍പ്പിച്ചു.

പ്രസിഡന്റ് സക്കീര്‍ ഹുസ്സൈന്‍ ഐ കരുനാഗപ്പള്ളി, കോര്‍ഡിനേറ്റര്‍ അഖിനാസ് എം കരുനാഗപ്പള്ളി, മുസ്തഫ, സുനീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജാനിസ് അവതാരകനായിരുന്നു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് അഷ്‌റഫ് മുണ്ടയില്‍, സുള്‍ഫിക്കര്‍ കിഴക്കടത്ത്, നൗഫല്‍ നൂറുദ്ദീന്‍, സലീം കാരൂര്‍, നൗഫല്‍ തുരുത്തിയില്‍ , റിയാസ് വഹാബ്, അന്‍വര്‍ ഇടപ്പള്ളിക്കോട്ട തുടങ്ങിയവര്‍ സമ്മാന ദാനം നിര്‍വഹിച്ചു.

ആഘോഷങ്ങള്‍ക്ക് നവാസ് ലത്തീഫ്, ഫഹദ്, ഷെമീര്‍ കിണറുവിള, നൗഷാദ് കോട്ടടിയില്‍, സക്കീര്‍ വവ്വാക്കാവ്, ഷെഹന്‍ഷാ, സജീവ് ചിറ്റുമൂല, അമീര്‍ഷാ, ഷംനാദ്, നുജൂം മനയത്ത്, നിസാം ഓച്ചിറ, മുജീബ് ആദിനാട്, സമ, റഫീക്ക്, അദീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ നിയാസ് തഴവ സ്വാഗതവും ട്രഷറര്‍ മുനീര്‍ മണപ്പള്ളി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top