Sauditimesonline

MULTI STOP BUS
മദീനയില്‍ മള്‍ട്ടി-സ്‌റ്റോപ്പ് ടൂറിസ്റ്റ് ബസ്; സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം

കൊറോണ ഭീതി വേണ്ട; ചൈനീസ് ചരക്കുകള്‍ സ്വീകരിക്കാം: ആരോഗ്യ മന്ത്രാലയം

റിയാദ്: ചൈനയില്‍ നിന്നുളള ചരക്കുകളും പാര്‍സലുകളും കൈകാര്യം ചെയ്യുന്നതില്‍ അപകടമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നതോടെ സൗദിയിലേക്കുളള ചരക്കു കണ്ടയ്‌നറുകള്‍ ഗണ്യമായി കുറഞ്ഞിരുന്നു. കൊറിയര്‍ സര്‍വീസിനെയും ഇതു കാര്യമായി ബാധിച്ചു. എന്നാല്‍ കോവിഡ് 19 റിപ്പോര്‍ട്ടു ചെയ്ത ചൈന ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു ചരക്കു ഇറക്കുമതി ചെയ്യുന്നത് വൈറസ് പടരാന്‍ കാരണമാകില്ല. പോസ്റ്റല്‍ പാര്‍സലുകള്‍ കൈകാര്യം ചെയ്യുന്നതിന് തടസമില്ല. ചരക്കുകള്‍ വഴി വൈറസ് പടരില്ല. ഇതില്‍ ആശങ്ക ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, മുന്‍കരുതല്‍ നടപടികളും ജാഗ്രതയും ആവശ്യമാണ്. ഇതിനായി ഇരുകൈകളും നന്നായി കഴുകണം. തുമ്മുകയും ചുമക്കുകയും ചെയ്യുന്നവര്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണമുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു പുതിയ കൊറോണ വൈറസ് സംബന്ധിച്ച് ടോള്‍ ഫ്രീ നമ്പരായ 937ല്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാണ്. കൊറോണ വൈറസ് സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നു മാത്രം സ്വീകരിക്കുക. കിംവദന്തികള്‍ വിശ്വസിക്കരുതെന്നും ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top