Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

റിയാദില്‍ പൊടിക്കാറ്റ്; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

റിയാദ്: തലസ്ഥാന നഗരിയില്‍ കനത്ത പൊടിക്കാറ്റ് ജന ജീവിതം താറുമാറാക്കി. വൈകുന്നേരത്തോടെ നഗരത്തിലെ പ്രധാന റോഡുകളില്‍ പൊടിപടലം ദൃശ്യമായിരുന്നു. അലര്‍ജിയും ശ്വാസ തടസവും മൂലം നിരവധിയാളുകള്‍ ചികിത്സതേടി. കാറ്റ് ചിലയിടങ്ങളില്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത രേഖപ്പെടുത്തി. പൊടിക്കാറ്റ് വാഹന ഗതാഗതത്തെയും സാരമായി ബാധിച്ചു. വഹാനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കി. ശീതകാലാവസ്ഥയില്‍ നിന്നും വേനലിലേക്കു അന്തരീക്ഷം മാറുന്നതിന്റെ സൂചനയാണ് പൊടിക്കാറ്റെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാഴ്ച മറക്കുന്ന വിധം പൊടിപടലം ഉയരാന്‍ സാധ്യതയുളളതായി ജനറല്‍ അതോറിറ്റി ഓഫ് മെറ്റീരിയോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. റിയാദ്, അല്‍ഖര്‍ജ്, അല്‍ദിരിയ, അല്‍ദവാദ്മി, അല്‍ക്വയ, അല്‍മജ്മ, അല്‍ ശക്ര, അഫിഫ് എന്നിവിടങ്ങളില്‍ പൊടിക്കാറ്റ് ഫെബ്രുവരി 26 വരെ അനുഭവപ്പെടുമെന്നും അതോറിറ്റി വ്യക്തമാക്കി.

എന്നാല്‍ പൊടിക്കാറ്റിനെ തുടര്‍ന്ന് ഫെബ്രുവരി 26ന് അവധിയായിരിക്കുമെന്ന് അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അറിയിച്ചു. പത്താം ക്ലാസ് ബോര്‍ഡ് എക്‌സാമിനേഷന് മാറ്റമുണ്ടാവില്ലെന്ന് യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അസിമ സലിം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top