Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

സൗദിയില്‍ 1.8 ലക്ഷം കൊവിഡ് പരിശോധനകള്‍; പോസിറ്റീവ് കേസുകള്‍ 5 ശതമാനത്തില്‍ താഴെ

റിയാദ്: സൗദി അറേബ്യയില്‍ നടത്തുന്ന കൊവിഡ് പരിശോധനകളില്‍ ശരാശരി 5 ശതമാനത്തില്‍ താഴെമാത്രമാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വിലയിരുത്തല്‍. അതിനിടെ, കൊവിഡിനെ നേരിടാന്‍ ആരോഗ്യ മന്ത്രാലയത്തിന് 47 ബില്യണ്‍ ഡോളര്‍ അനുവദിച്ചതായി ഡോ. തൗഫീഖ് അല്‍ റബിയ രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു. ഇന്നലെ വരെ ഒരു ലക്ഷത്തി എണ്‍പതിനായിരം കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്തെ 13 പ്രവിശ്യകളിലായി നടന്നത്. ഇതുവരെ 10,484 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട് ചെയ്തു. ഫീല്‍ഡ് പരിശോധനകള്‍ വ്യാപിപ്പിക്കുകയും വൈറസ് ബാധ ഇല്ലെന്ന് ഉറപ്പു വരുത്തുന്നതിനുളള നടപടികളാണ് പുരോഗമിക്കുന്നത്. ഡ്രൈവ് ത്രൂ പരിശോധനാ സംവിധാനവും രാജ്യത്ത് നടപ്പിലാക്കും. ഇതോടെ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ കഴിയും.

ആരോഗ്യ മന്ത്രാലയത്തിന് 47 ബില്യണ്‍ ഡോളര്‍ അനുവദിച്ചതായും ഡോ. തൗഫീഖ് അല്‍ റബിയ ടെലിവഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു. കൂടുതല്‍ ആളുകളെ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അതുകൊണ്ട്തന്നെ പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തും. ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. നിയന്ത്രണം അവസാനിക്കുന്നതുവരെ സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top