
റിയാദ്: കൊവിഡ് വൈറസ് വ്യാപനത്തിനെതിരെ അന്താരാഷ്ട്ര സംഘടനകളുടെ ഏകോപനം ആവശ്യമാണെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍ റബിഅ. ജി20 രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ വിര്‍ച്വല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ലോക രാഷ്ട്രങ്ങള്‍ യോജിച്ചുളള പ്രതിരോധ മാര്‍ഗമാണ് കൊവിഡ് വൈറസ് വ്യാപനം തടയാന്‍ ആവശ്യം. സഹായം ആവശ്യമുളള രാജ്യങ്ങളെ പിന്തുണം. ലോക രാജ്യങ്ങളില്‍ കൂടുതല്‍ സാമൂഹിക വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്തു. ആഗോള മഹാമാരിയെ നേരിടുന്നതിന് ഇന്റര്‍നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണം. ആരോഗ്യകാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ അറിവ് പങ്കുവെക്കാന്‍ പുതിയ കേന്ദ്രം ആരംഭിക്കണം. രോഗബാധിതരുടെ സുരക്ഷ ഉറപ്പു വരുത്തണം. അവരുടെ അപകടസാധ്യത ലഘൂകരിക്കണം. ഇതിനായി വിദഗ്ദരുടെ ഗ്രൂപ്പ് രൂപീകരിക്കുകയും വിവരങ്ങള്‍ പങ്കുവെക്കുന്നതിന് ആവശ്യമായ ക്രമീകരണം ഉണ്ടാക്കണമെന്നും ഡോ. തൗഫീഖ് അല്‍ റബിയ നിര്‍ദേശിച്ചു.
ആരോഗ്യ മേഖലയില്‍ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ ഉള്‍പ്പെടെയുളള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. ക്രിയാത്മക നിര്‍ദേശങ്ങളാണ് പല രാജ്യങ്ങളും യോഗത്തില്‍ അവതരിപ്പിച്ചത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ക്ക് രൂപം നല്‍കാനും ജി20 ആരോഗ്യ മന്ത്രിമാരുടെ യോഗം തീരുമാനിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.