Sauditimesonline

LULU INDIA 2
ലുലു 'ഇന്ത്യ ഉത്സവി'ന് സൗദിയില്‍ തകര്‍പ്പന്‍ തുടക്കം; അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു

സൗദിയില്‍ 1351 പുതിയ കൊവിഡ് കേസുകള്‍; റിയാദില്‍ ഇന്ന് 440 രോഗബാധിതര്‍

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1,351 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 22,753 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ അഞ്ച് രോഗികകള്‍ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 162 ആയി. തലസ്ഥാന നഗരിയായ റിയാദിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിയാദ് 440, മക്ക 392, ജിദ്ദ 120, മദീന 119, ദമ്മാം 110, ജുബൈല്‍ 35, ഹുഫൂഫ് 29, ജിസാന്‍ 40, ഖതീഫ് 23 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ പോസറ്റീവ് കേസുകളുടെ എണ്ണം. കര്‍ഫ്യൂ ഇളവിന്റെ ഭാഗമായി മാളുകളും വാണിജ്യ കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ശന വ്യവസ്ഥകളോടെയാണ് രാജ്യത്തെ മുഴവന്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ പാസില്ലാതെ പുറത്തിറങ്ങാന്‍ അനുമതിയുണ്ട്. കര്‍ഫ്യൂ ഇളവ് ദുരുപയോഗപ്പെടുത്തരുതെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top