Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

ഭയപ്പാട് വേണ്ട: സൗദിയില്‍ കോവിഡ് വര്‍ധനവിന് കാരണമുണ്ട്

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗികള്‍കള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്നതില്‍ ഭയപ്പെടേണ്ടതില്ല. വൈറസ് വ്യാപനം തടയുന്നതിന് രാജ്യവ്യാപകമായി കൂടുതല്‍ പരിശോധനകള്‍ തുടങ്ങിയതാണ് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ കാരണം. ഇന്ന് 762 കൊവിഡ് പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ തുടക്കത്തില്‍ 50 മുതല്‍ 100 കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നീട് മുന്നൂറിലേക്കും അഞ്ഞൂറിലേക്കും ഉയര്‍ന്നു. അതിനിടെ ഏപ്രില്‍ 17ന് സൗദിയില്‍ ഏറ്റവും കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യമന്ത്രാലയം പരിശോധന വ്യാപിപ്പിച്ചതാണ് കേസുകള്‍ കൂടാന്‍ പ്രധാന കാരണം. ഇന്ന് മക്കയിലും മദീനയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതേക മെഡിക്കല്‍ സംഘം ഇവിടങ്ങളില്‍ വീടുകളിലും ക്യാമ്പുകളിലും കയറി നൂറു കണക്കിന് ആളുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്. മാത്രമല്ല തുടക്കം മുതലുള്ള അവസ്ഥയില്‍ നിന്നു വലിയ മാറ്റവും ദൃശ്യമാണ്. ലാബുകളും ജീവനക്കാരും കൂടിയതിനാല്‍ ഓരോ ഇരുപത്തിനാല് മണിക്കൂറിലും നടക്കുന്ന ടെസ്റ്റുകളുടെ എണ്ണം പതിന്‍ മടങ്ങ് വര്‍ധിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുന്ന രോഗികകളുടെ സാമ്പിളുകള്‍ മാത്രമാണ് പരിശോധിക്കുന്നതെങ്കില്‍ ദിവസവും വളരെ കുറച്ചു പോസറ്റീവ് കേസുകള്‍ മാത്രമേ കണ്ടെത്താന്‍ കഴിയൂ. പലര്‍ക്കും പ്രത്യക്ഷത്തില്‍ രോഗലക്ഷങ്ങള്‍ പ്രകടമല്ല അത്തരകകരെയും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ പരിശോധനയും ബോധവല്‍ക്കരണവും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. വീടുകളില്‍ നിന്നു പുറത്തിറങ്ങാതെയും ശുചിത്വം പാലിച്ചും ജീവിതം ചിട്ടപ്പെടുത്തിയാല്‍ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top