നൗഫല്‍ പാലക്കാടന്‍
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 762 പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 7142 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ നാല് രോഗികള്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 87 ആയി. 1,049 രോഗികകള്‍ ഇതുവരെ രോഗമുക്തി നേടി. ഇന്ന് ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്. ഇവിടെ 325 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനി ൈറിപ്പോര്‍ട്ട് ചെയ്തത്. മദീനയില്‍ 197 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ മക്കയിലും മദീനയിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. രോഗ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിച്ചറിയാനും പനി പരിശോധിക്കുകയും സംശയിക്കുന്നവരുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ ക്യാമ്പുകളിലും താമസസ്ഥലങ്ങളില്‍ പരിധോധന നടത്തുന്നുണ്ട്. ഏതെങ്കിലും രീതിയില്‍ ആരോഗ്യ പ്രശ്‌നം അനുഭവിക്കുന്നവര്‍ക്ക് അത്യാവശ്യ ചികിത്സക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട് .വീടുകളിലെയും ക്യാമ്പുകളിലെയും ശുചിത്വവും സംഘം പരിശോധിക്കുന്നുണ്ട്. മക്കയിലും മദീനയിലും ഉള്‍പ്പടെ രാജ്യത്തിന്റെ പല നഗരങ്ങളിലും പരിശോധന സംഘം ഇറങ്ങിയിട്ടുണ്ട്. ജനസംഖ്യ നിരക്ക് അനുസരിച്ച് മക്കയിലും മദീനയിലും പോസറ്റീവ് കേസുകള്‍ വളരെ കൂടുതലാണ്. 1,259 പോസറ്റീവ് കേസുകളാണ് മക്കയിലുള്ളത്. 24 രോഗികള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. മദീനയില്‍ 1,029 പോസ്റ്റിവീ കേസുകളും 32 മരണവും റിപ്പോര്‍ട്ട് ചെയ്തു. മരണ നിരക്ക് കൂടുതലും രോഗമുക്തി കുറവുമാണ് ഈ രണ്ട് നഗരങ്ങളിലും. സൗദിയുടെ തലസ്ഥാന നഗരിയായ റിയാദില്‍ 1,676 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റിയാദില്‍ മൂന്നിലൊന്ന് ജനനസംഖ്യ മാത്രമാണ് മക്കയിലും മദീനയിലും ഉള്ളത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.