Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

കോവിഡ് പ്രതിരോധം: ക്യാമ്പുകളിലും ആരോഗ്യ പരിശോധന

നൗഫല്‍ പാലക്കാടന്‍

റിയാദ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു തുടങ്ങി. ശുചിത്വ ബോധവല്‍കരണ സന്ദേശം നല്‍കുന്നതിനും വൈറസ് ബാധ ഇല്ലെന്ന് ഉറപ്പു വരുത്തുന്നതിനുമാണ് ആരോഗ്യ മന്ത്രാലയം ജീവനക്കാര്‍ താമസ സ്ഥലങ്ങളിലും ക്യാമ്പുകളിലും സന്ദര്‍ശിക്കുന്നത്. രോഗ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് അന്വേഷക്കും. ശരീരോക്ഷ്മാവ് പരിശോധിക്കും. സംശയമുളളവരുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. പ്രയാസം അനുവവിക്കുന്നവര്‍ക്ക് അത്യാവശ്യ ചികിത്സാ സൗകര്യങ്ങളും ഒരുക്കുന്നുണ്ട് .വീടുകളിലെയും ക്യാമ്പുകളിലെയും പരിസരം, ശുചിത്വം എന്നിവയും സംഘം പരിശോധിക്കുന്നുണ്ട്. മക്കയിലും മദീനയിലും ഉള്‍പ്പടെ രാജ്യത്തിന്റെ പല നഗരങ്ങളിലും പരിശോധന സംഘം ഇറങ്ങിയിട്ടുണ്ട്. ജനസംഖ്യ നിരക്ക് അനുസരിച്ച് മക്കയിലും മദീനയിലും പോസറ്റീവ് കേസുകള്‍ വളരെ കൂടുതലാണ്. 1,259 പോസറ്റീവ് കേസുകളാണ് മക്കയിലുള്ളത് 24 രോഗികള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. മദീനയില്‍ 1,029 പോസ്റ്റിവ് കേസുകളും 32 മരണവും റിപ്പോര്‍ട്ട് ചെയ്തു. മരണ നിരക്ക് കൂടുതലും രോഗമുക്തി കുറവുമാണ് ഈ രണ്ട് നഗരങ്ങളിലും. സൗദിയുടെ തലസ്ഥാന നഗരിയായ റിയാദില്‍ 1,676 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ റിയാദില്‍ മൂന്നിലൊന്ന് ജനനസംഖ്യ മാത്രമാണ് മക്കയിലും മദീനയിലും ഉള്ളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top