Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

സൗദിയില്‍ ഒരു ലക്ഷം കോവിഡ് പരിശോധനകള്‍

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ 1,15,585 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നു പത്ത് ലബോറട്ടറികളില്‍ നിന്നായി ഏപ്രില്‍ 8 വരെയുള്ള കണക്കാണിത്. സൗദിയുടെ ജനസംഖ്യാ കണക്കനുസരിച്ച് 10 ലക്ഷം ആളുകളില്‍ 3340 ടെസ്റ്റുകള്‍ നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി. പരിശോധനക്ക് വിധേയരായവരില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടും. ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് രോഗ ബാധ സംശയയിക്കുന്നവരില്‍ നിന്നു ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌കോര്‍ രേഖപ്പെടുത്തും. നാലിന് മുകളില്‍ സ്‌കോര്‍ നേടുന്നവരെ ക്വാരന്റൈനില്‍ താമസിപ്പിക്കും. ആറില്‍ കൂടുതല്‍ സ്‌കോര്‍ ഉളളവരുടെ ടെസ്റ്റുകളാണ് നടത്തുന്നത്. വിദേശ യാത്ര കഴിഞ്ഞവര്‍, വൈറസ് ബാധിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങളിലുളളവര്‍ക്ക് രോഗ ലക്ഷണമുണ്ടെങ്കില്‍ ഇത്തരക്കാരെ ആറ് സ്‌കോര്‍ നേടിയതായി പരിഗണിക്കും. ഏപ്രില്‍ 10 വരെ 3287 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 44 മരണവും 666 പേര്‍ രോഗമുക്തിയും നേടിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top