Sauditimesonline

QURAN MUSABAKA 2
അലിഫ് ഖുര്‍ആന്‍ മുസാബഖ ഗ്രാന്റ് ഫിനാലെ

നവയുഗം കുടുംബ സഹായ ഫണ്ട് കൈമാറി

ദമ്മാം/തൃശൂര്‍: ചികിത്സയ്ക്കിടെ മരിച്ച പ്രവാസിയുടെ കുടുംബത്തിന് നവയുഗം സാംസ്‌ക്കാരിക വേദിയുടെ സഹായഹസ്തം. തൃശൂര്‍ വടക്കാഞ്ചേരി ആറ്റത്തറ ചിറമ്മല്‍ വീട്ടില്‍ ഷൈജു തോമസിന്റെ കുടുംബത്തിനാണ് സഹായധനം നല്‍കിയത്. നവയുഗം ഖോബാര്‍ മേഖലാ കമ്മറ്റി അംഗവും, റാഖാ ഈസ്റ്റ് യൂണിറ്റ് മുന്‍ ജോയിന്‍ സെക്രട്ടറിയും ആയിരുന്ന ഷൈജു തോമസ് ക്യാന്‍സര്‍ രോഗബാധിതനായാണ് മരിച്ചത്. ദീര്‍ഘകാലം ദമ്മാം സാമില്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

ഷൈജു തോമസിന്റെ ആറ്റത്തറ വസതിയില്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ കൃഷി വകുപ്പ് മന്ത്രിയുമായ വിഎസ് സുനില്‍ കുമാര്‍,ഷൈജുവിന്റെ ഭാര്യ പ്രിന്‍സിയ്ക്ക് കുടുംബ സഹായ ഫണ്ട് കൈമാറി.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ കെ.പി സന്ദീപ്, സിപിഐ കുന്നംകുളം മണ്ഡലം സെക്രട്ടറി പ്രേംനാഥ് ചൂണ്ടലത്ത്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം ശങ്കരനാരായണന്‍, എഐഎസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അര്‍ജുന്‍ മുരളീധരന്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ബി.ജി.വിഷ്ണു, സിപിഐ എരുമപ്പെട്ടി ലോക്കല്‍ സെക്രട്ടറി ടി.കെ.മനോജ്, അസിസ്റ്റന്റ് സെക്രട്ടറി ഷക്കീര്‍, നവയുഗം സിറ്റി മേഖലാ ജോ.സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ജാബിര്‍ മുഹമ്മദ്, നവയുഗം അല്‍ഹസ മേഖലാ രക്ഷാധികാരി സുശീല്‍ കുമാര്‍, അല്‍ഹസ മേഖല ജോയിന്‍ സെക്രട്ടറി വേലു രാജന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top