Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

വയനാട് ദുരിതബാധിതര്‍ക്കു ലീഗ് ഭവനം; ചിലര്‍ തടയിടാന്‍ ശ്രമിക്കുന്നു: പിഎംഎ സലാം

റിയാദ്: കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ വിജയിപ്പിച്ച സംഘാടകര്‍ക്ക് നല്‍കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. അനീര്‍ ബാബു അധ്യക്ഷത വഹിച്ചു.

ഇടതു സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങളില്‍ ജനങ്ങള്‍ക്ക് വലിയ പ്രതിഷേധമുണ്ട്. ആഭ്യന്തരം തികഞ്ഞ പരാജയമാണെന്ന കാര്യം എല്ലാവരും അംഗീകരിക്കുന്നു. പോലീസ് സംവിധാനം നാഥനില്ലാത്ത കളരിയായി. മനുഷ്യത്വ വിരുദ്ധ നിലപാടാണ് പോലീസിന്റെ ഭാഗത്തു തുടരുന്നത്. സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധം ജനങ്ങള്‍ക്കുണ്ട്. സമീപ കാലത്ത് നടന്ന ഉപതെരെഞ്ഞെടുപ്പുകളില്‍ യുഡിഎഫിനുണ്ടായ വിജയവും വലിയ ഭൂരിപക്ഷവും അതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്ത ബാധിതരായ മനുഷ്യര്‍ക്ക് മുസ്‌ലിം ലീഗ് നടത്തിയ ശ്രമങ്ങള്‍ സമാനതകളില്ലാത്തതാണ്. ദുരന്തമുണ്ടായ നിമിഷം മുതല്‍ പാര്‍ട്ടി ജനങളുടെ കൂടെയുണ്ട്.

അടിയന്തര സഹായം മുതല്‍ വാഹനവും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ലീഗ് നല്‍കിയ സഹായങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോഴും ചികിത്സ സഹായ്ക്കും വിദ്യാഭ്യാസത്തിനും സഹായം നല്‍കിവരുന്നു. നൂറ്റി അഞ്ച് കുടുംബങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലത്ത് മനോഹരമായ വീടുകള്‍ നിര്‍മിച്ചു കൊടുക്കയാണ്. അതിന്റെ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. അത് തടയിടുവാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും പല കോണുകളില്‍ നടക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പാവപ്പെട്ട വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന ക്രൂരത മാപ്പര്‍ഹിക്കാത്തതാണ്. കോടിക്കണക്കിന് രൂപ ജനം നല്‍കിയിട്ടും ക്രിയാത്മകമായ ഒരു നീക്കവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും സലാം കൂട്ടിചേര്‍ത്തു.

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ച സെന്‍ട്രല്‍ കമ്മിറ്റി വളണ്ടിയര്‍ വിഭാഗമായ സ്‌കോപ്, ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ ടീം, മീഡിയ ടീം, ഗ്രൗണ്ട് ഇന്‍ ചാര്‍ജ് ടീം തുടങ്ങിയവര്‍ക്കുള്ള ഉപഹാരങ്ങളും അനുമോദന പത്രവും നേതാക്കള്‍ കൈമാറി.
ചന്ദ്രിക പത്രാധിപരും സ്‌പോര്‍ട്‌സ് ലേഖകനുമായ കമാല്‍ വരദൂര്‍, സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, അബ്ദുള്ള വല്ലാഞ്ചിറ, നാഷണല്‍ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ മുജീബ് ഉപ്പട, കണ്‍വീനര്‍ മൊയ്തീന്‍ കുട്ടി പൊന്മള, സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, അബ്ദുറഹ്മാന്‍ ഫറൂഖ്, അസീസ് വെങ്കിട്ട, മാമുക്കോയ തറമ്മല്‍, പി സി അലി വയനാട്, നജീബ് നല്ലാംങ്കണ്ടി, ഷംസു പെരുമ്പട്ട, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, സിറാജ് മേടപ്പില്‍, റഫീഖ് മഞ്ചേരി , കെ കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി അഷ്‌റഫ് കല്‍പകഞ്ചേരി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top