
റിയാദ്: രാജ്യത്തെ അപകടപ്പെടുത്തുന്ന ജനാധിപത്യ വിരുദ്ധ സമീപനമാണ് ഫാസിസ്റ്റ് സര്‍ക്കാറിന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്ന് രാജ്യസഭാ അംഗവും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ അഡ്വ. ഹാരിസ് ബീരാന്‍. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ വിജയിപ്പിച്ച സംഘാടകര്‍ക്ക് നല്‍കിയ അനുമോദന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. അനീര്‍ ബാബു അധ്യക്ഷത വഹിച്ചു.

ബീഹാറിലുള്‍പ്പടെ നടന്നിട്ടുള്ള ഹീനമായ നീക്കങ്ങള്‍ അപലപിക്കേണ്ടതാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം വിജയം കാണുമെന്ന് തന്നെയാണ് പ്രതീക്ഷ. കേരളത്തില്‍ വെള്ളാപ്പള്ളി നടത്തുന്ന വര്‍ഗീയ പ്രസ്താവനകള്‍ക്ക് അടിസ്ഥാനവുമില്ലെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കുവാന്‍ കഴിയും. ഉദ്യോഗതലങ്ങളില്‍ ഉള്‍പ്പടെ മുസ്‌ലിം ന്യൂനപക്ഷ സമൂഹം ഇപ്പോഴും ഏറെ പിറകിലാണ്. സംവരണത്തില്‍ വെള്ളം ചേര്‍ത്ത് അവകാഷപ്പെട്ടത് കൂടി കവര്‍ന്നെടുക്കുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഹാരിസ് ബീരാന്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





