Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

വര്‍ണാഭമായ പരിപാടികളോടെ ‘ദിശ യോഗ മീറ്റ്’

റിയാദ്: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ‘ദിശ യോഗ മീറ്റ്-2025’ വിവിധ പരിപാടികളോടെ അരങ്ങേറി. റിയാദ് ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെ ദിശ സെന്‍ട്രല്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു പരിപാടി. ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം കൗണ്‍സിലര്‍ വൈ. സാബിര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ കെഎം അധ്യക്ഷത വഹിച്ചു.

നേപ്പാള്‍ അംബാസഡര്‍ ഡോ. നരേഷ് ബിക്രം ധക്കല്‍ മുഖ്യാതിഥി ആയിരുന്നു. ശ്രീലങ്കന്‍ എംബസ്സി റിയാദ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍, കള്‍ച്ചറല്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി മുനാസിങ്ഹാ, നേപ്പാള്‍ എംബസ്സി ലേബര്‍ വിഭാഗം കൗണ്‍സിലര്‍ കവിരാജ് ഉപ്രെതി, ഇറാം ഹോള്‍ഡിങ്‌സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മാരി, ഇറാം കോര്‍പ്പറേറ്റ് അഫയേഴ്‌സ് സീനിയര്‍ മാനേജര്‍ സന്തോഷ് നായര്‍,

സൗദി യോഗ കമ്മിറ്റി മുന്‍ ബോര്‍ഡ് അംഗം ദുആ അല്‍അറബി, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ഡോ.സയ്ദ് അന്‍വര്‍ ഖുര്‍ഷീദ്, ഡ്യൂണ്‍സ് പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, ഐഓഎഫ് സൗദി നാഷണല്‍ പ്രസിഡന്റ് ദേവേന്ദ്ര ബംഗ്ലേ, സയന്‍സ് ഇന്ത്യ ഫോറം സൗദി നാഷണല്‍ പ്രസിഡന്റ് ബിജു മുല്ലശ്ശേരി, സംസ്‌കൃത ഭാരതി സൗദി സഹ സംയോജിക പ്രഭ സേതുരാമന്‍ എന്നിവര്‍ അതിഥികളായിരുന്നു.

ദിശ സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് സേതുരാമന്‍ ഗണപതി സ്വാഗതവും ജനറല്‍ സെക്രട്ടറി ആര്‍ടി ഗിരിലാല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ യോഗ പ്രോട്ടോകോള്‍ അനുസരിച്ചുള്ള യോഗ പ്രദര്‍ശനം നടന്നു. ഇന്ത്യ, സൗദി അറേബ്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ്, ഈജിപ്ത്, പാകിസ്ഥാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. പ്രദര്‍ശനത്തിന് യോഗ ഗുരു സജിന്‍ എംജെ നേതൃത്വം നല്‍കി. ദിശ യോഗ മീറ്റ് 2025 നോടനുബന്ധത്തിച്ചു യോഗ പോസ്റ്ററുകള്‍ കോര്‍ത്തിണക്കിയ വിവിധ കലാപരിപാടികളും അരങ്ങേറി.

പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സപ്‌ന ജയകൃഷ്ണന്റെ നേതൃത്വത്തില്‍ സജിന്‍ എംജെ, ശ്രീജിത്ത് മോഹന്‍, ശാനിസ കനകലാല്‍, സിന്ധു സോമന്‍, ബിന്ദു സാബു, റിബു ബാലകൃഷ്ണന്‍ എന്നിവര്‍ കലാപരിപാടികള്‍ അണിയിച്ചൊരുക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, നയതന്ത്ര പ്രതിനിധികള്‍, യോഗ പരിശീലകര്‍ തുടങ്ങി ധാരാളംപേര്‍ പങ്കെടുത്ത ദിശ യോഗ മീറ്റ് 2025 നു രാജേഷ് മൂലവീട്ടില്‍, സുരേഷ് ദേവാരത്തില്‍, വി രഞ്ജിത്, എം അനൂപ്, ആര്‍ രതീഷ്, ദിനേശ്, സാജു അരീക്കല്‍, മണികണ്ഠന്‍, സത്യനാരായണന്‍, പി പരമേശ്വരന്‍, സത്യ നാരായണന്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top