Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ഗാര്‍ഹിക തൊഴിലാളികളെ വാണിജ്യ സ്ഥാപനങ്ങളില്‍ നിയമിക്കരുത്

റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ വാണിജ്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നത് നിയമ ലംഘനമാണെന്ന് അധികൃതര്‍. തൊഴിലുടമക്കും തൊഴിലാളികള്‍ക്കും ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.

ഹൗസ് ഡ്രൈവര്‍, സര്‍വന്റ്, വീട് കാവല്‍ക്കാരന്‍ തുടങ്ങി നിരവധി തസ്തികകളാണ് ഗാര്‍ഹിക തൊഴിലായി പരിഗണിക്കുന്നത്. ഒരു തൊഴിലുടമക്ക് നാല് ഗാര്‍ഹിക തൊഴിലാളികള്‍ വരെ ലെവിയില്‍ ഇളവ് ലഭിക്കും. വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് മാസം 800 റിയാല്‍ തൊഴിലുടമ ലെവി അടക്കണം. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികളെ വാണിജ്യ സ്ഥാപനങ്ങളില്‍ നിയമിച്ച് ലെവി അടക്കുന്നത് ഒഴിവാക്കാന്‍ ചില തൊഴിലുടമകള്‍ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മാനവ വിഭവ ശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയത്തിന് കീഴിലെ തൊഴില്‍ തര്‍ക്ക പരിഹാര സമിതി മുന്നറിയിപ്പ് നല്‍കിയത്.

ഗാര്‍ഹിക വിസയില്‍ സൗദിയിലെത്തി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ സ്വന്തം നിലയില്‍ ചെയ്യുന്ന വിദേശികളുണ്ട്. ഇത് ഗുരുതരമായ നിയമ ലംഘനമാണ്. ബെനാമി വിരുദ്ധ നിയമപ്രകാരവും കുറ്റകൃത്യമാണ്. അതുകൊണ്ടുതന്നെ ഇത്തരക്കാരെ സഹായിക്കുന്ന തൊഴിലുടമകള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top