റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും അരങ്ങേറി. സുലൈമാനിയ ന്യൂ മലാസ് ഹോട്ടലില്‍ നടന്ന പരിപാടി ഇന്ത്യന്‍ മീഡിയാ ഫോറം വൈസ് പ്രസിഡന്റ് ഷിബു ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. ദയ ആന്‍ പ്രഡിന്‍ അമുഖ പ്രഭാഷണം നിര്‍വഹിച്ചു. സെക്രട്ടറി ബിനു ജോണ്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ സജീവ് മത്തായി വാര്‍ഷിക കണക്കും അവതരിപ്പിച്ചു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിജു കുട്ടി, മണികണ്ഠന്‍, റെനി ബാബു, റോയ് ജോണ്‍, സുധീര്‍ കുമാര്‍, രാജീവ് ജോണ്‍, ബിനോദ് ജോണ്‍, പ്രവീണ്‍ അബ്രഹാം, ജൈബു ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അസോസിയേഷന്‍ ഐഡി കാര്‍ഡ് വിതരണവും നടന്നു. പുതിയ ഭരണ സമിതിയെയും തെരഞ്ഞെടുത്തു. അലക്‌സ് കൊട്ടാരക്കര (രക്ഷാധികാരി), ജെറിന്‍ മാത്യു (പ്രസിഡന്റ്), ജൈബു ബാബു (സെക്രട്ടറി), സുധീര്‍ കുമാര്‍ (ട്രഷറര്‍), ബിജു കുട്ടി (വൈസ് പ്രസിഡന്റ്), സജീവ് മത്തായി (ജോ സെക്രട്ടറി), വിനോദ് ജോണ്‍ (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
രാജു ഡാനിയേല്‍ (പ്രോഗ്രാം കണ്‍വീനര്‍), ബിനു ജോണ്‍, മണികണ്ഠന്‍, റെനി ബാബു, റോയി ജോണ്‍, തോമസ് പണിക്കര്‍, അലക്‌സാണ്ടര്‍ തങ്കച്ചന്‍, തോമസ് ഉമ്മന്‍, ബിനോയ് മത്തായി, റിയാദ് ഫസലുദീന്‍, ഡാനിയേല്‍ മത്തായി, ജിബി തങ്കച്ചന്‍ എന്നവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. രാജു ഡാനിയേല്‍ സ്വാഗതവും ജെറിന്‍ മാത്യു നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.