
റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യുഎംഎഫ്) റിയാദ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. കിംസ് ഹെല്‍ത്ത് ജരീര്‍ മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നഴ്‌സിംഗ് മേഖലയിലെ മികവിനും കാരുണ്യ സേവനത്തിനുമുള്ള അംഗീകാരമായി നഴ്‌സുമാരെ ആദരിച്ചു. സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഡബ്ല്യുഎംഎഫ് റിയാദ് കൗണ്‍സില്‍ സെക്രട്ടറി റിയാസ് വണ്ടൂര്‍ ആമുഖ പ്രസംഗം നടത്തി. വുമണ്‍സ് ഫോറം കോര്‍ഡിനേറ്റര്‍ അഞ്ജു അനിയന്‍ അധ്യക്ഷത വഹിച്ചു. മിഡില്‍ ഈസ്റ്റ് റീജ്യന്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്തു.

ഗ്ലോബല്‍ വുമണ്‍സ് ഫോറം കോര്‍ഡിനേറ്റര്‍ വല്ലി ജോസ് നഴ്‌സസ് ദിന സന്ദേശം നല്‍കി. നഴ്‌സിംഗ് എന്നത് കേവലം ഒരു ജോലിയല്ലെന്നും, മറിച്ച് അതൊരു വലിയ നിയോഗമാണെന്നും രോഗബാധിതനായി തളര്‍ന്നിരിക്കുന്ന ഒരാള്‍ക്ക് മരുന്നിനേക്കാള്‍ വേഗത്തില്‍ ആശ്വാസം നല്‍കുന്നത് നേഴ്‌സിന്റെ പുഞ്ചിരിയും കരുതലുമാണെന്ന് അവര്‍ പറഞ്ഞു.

ഇന്റര്‍നാഷണല്‍ എനര്‍ജി ഫോറം അംഗവും ട്രെയിനറുമായ ഇബ്രാഹീം സുബ്ഹാന്‍, ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ മുന്‍ സെക്രട്ടറി നൗഷാദ് ആലുവ, കിംസ് ഹെല്‍ത്ത് ജരീര്‍ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിങ് ഹെഡ് ഷാഫി, നിഹാല്‍ ആലത്തൂര്‍, ഡബ്ല്യുഎംഎഫ് മിഡില്‍ ഈസ്റ്റ് റീജ്യന്‍ മലയാളം ഫോറം കോര്‍ഡിനേറ്റര്‍ അന്‍സാര്‍ വര്‍ക്കല, നാഷണല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗം മിനുജ മുഹമ്മദ്, സജിന സലീം, ഷിംന ജോസഫ്, ദിവ്യ ഭാസ്‌കരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റിയാദിലെ വിവിധ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന നിരവധി നഴ്‌സുമാര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

ഡബ്ല്യുഎംഎഫ് റിയാദ് കൗണ്‍സില്‍ മുഖ്യ രക്ഷാധികാരി ബഷീര്‍ കരോളം, വൈസ് പ്രസിഡന്റ് ഷംനാദ് കുളത്തുപുഴ, നിര്‍വാഹക സമിതി അംഗങ്ങളായ ഉമറലി അക്ബര്‍, തങ്കച്ചന്‍ വര്‍ഗീസ്, ജിതേഷ്, വര്‍ഗീസ് പി. തങ്കച്ചന്‍, സലീന മാത്യു, ജോയ്‌സ്, ഷമീന അന്‍സാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി സനീഷ് നസീര്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






