Sauditimesonline

2 manalthatt
ബിജു പി. നീലീശ്വരത്തിന്റെ 'മണല്‍ത്തട്ട്' പ്രകാശനം

യുഡിഎഫ് വിജയം: റിയാദില്‍ മലപ്പുറം ജില്ലാ കെഎംസിസി ആഘോഷം

റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ഉജ്ജല വിജയം റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രവര്‍ത്തകര്‍ ആഘോഷിച്ചു. ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അഡ്വ. അന്‍വര്‍ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഷക്കീല്‍ തിരൂര്‍ക്കാട് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നേടിയ വിജയവും, സംസ്ഥാന തലത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയ ആദ്യ അഞ്ച് സ്ഥാനാര്‍ഥികളും മലപ്പുറത്തു നിന്നുള്ളവരാണ്. ഇതു ജില്ലയുടെ രാഷ്ട്രീയ കരുത്തിന്റെ തെളിവാണെന്ന് നേതാക്കള്‍ പറഞ്ഞു.

വിജയാഘോഷത്തോടനുബന്ധിച്ച് വിവിധ മണ്ഡലം കമ്മിറ്റികള്‍ പ്രഖ്യാപിച്ച കാരുണ്യസഹായ പദ്ധതികളുടെ കൈമാറ്റവും നടന്നു. കെഎംസിസി പ്രവര്‍ത്തകര്‍ക്ക് പുറമെ റിയാദിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് കേക്ക് മുറിച്ച് വിജയം മധുരതരമാക്കി.

റിയാദിലെ കലാകാരന്മാരായ മുനീര്‍ മക്കാനി, ആബിദ് പൊന്നാനി, നിഷാദ് കണ്ണൂര്‍, മുനീര്‍ തൃക്കരിപ്പൂര്‍, ഇക്ബാല്‍ തിരൂര്‍, റൗഫ് അരിമ്പ്ര, ബഷീര്‍ ചെമ്മാട് എന്നിവര്‍ അണിനിരന്ന സംഗീതവിരുന്നും അരങ്ങേറി.

സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി ഷാഫി തുവ്വൂര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്, ജലീല്‍ തിരൂര്‍, മുജീബ് ഉപ്പട, മൊയ്തീന്‍കുട്ടി തെന്നല, അലിക്കുട്ടി കൂട്ടായി, റഫീഖ് ചെറുമുക്ക്, ഷബീറലി പള്ളിക്കല്‍, സിറാജ് മേടപ്പില്‍, വനിതാ വിംഗ് ഭാരവാഹികളായ റഹ്മത്ത് അഷ്‌റഫ്, ജസീല മൂസ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ആക്ടിംഗ് സെക്രട്ടറി യൂനുസ് ഇരുമ്പുഴി സ്വാഗതവും ജില്ലാ ട്രഷറര്‍ മുനീര്‍ വാഴക്കാട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top