Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

‘ആംബിവലന്‍സ്’ പ്രകാശനം: സ്വാഗതസംഘം രൂപീകരിച്ചു

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ‘ആംബിവലന്‍സ്’ പുസ്തക പ്രകാശനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂലിന്റെ അധ്യക്ഷതയില്‍ ദമ്മാം റോസ് ഗാര്‍ഡനില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രവാസലോകത്തെ ശ്രദ്ധേയയായ യുവഗായികയും വിദ്യാര്‍ത്ഥിനിയുമായ കല്യാണി നായരുടെ പ്രഥമ ഇംഗ്ലീഷ് കവിതാസമാഹാരമാണ് ‘ആംബിവലന്‍സ്’. കോഴിക്കോട് ഡെസ്റ്റിനി ബുക്‌സ് ആണ് പ്രസാധകര്‍.

ജൂണ്‍ 18 വ്യാഴം വൈകിട്ട് 7.30ന് ദമ്മാം റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ ചലച്ചിത്ര ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി പുസ്തക പ്രകാശനം നിര്‍വ്വഹിക്കും. കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. സ്വാഗതസംഘം ചെയര്‍മാനായി ഹുസൈന്‍ ചമ്പോളിലിനെയും ജനറല്‍ കണ്‍വീനറായി ഷനീബ് അബൂബക്കറിനെയും പ്രോഗ്രാം കോര്‍ഡിനേറ്ററായി ആസിഫ് താനൂരിനെയും തിരഞ്ഞെടുത്തു. മാലിക് മഖ്ബൂല്‍, സാജിദ് ആറാട്ടുപുഴ, ജേക്കബ് ഉതുപ്പ്, മുരളീധരന്‍, മുരളി ഊട്ടുകുളം, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് രക്ഷാധികാരികള്‍.

വിവിധ ഉപസമിതികളുടെ ഭാരവാഹികളായി നജ്മുസമാന്‍ കുളങ്ങരതൊടി (ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍), ജോയ് തോമസ് (കണ്‍വീനര്‍), മുഷാല്‍ തഞ്ചേരി, ഫബിനാ നജ്മുസമാന്‍, ബിനു പുരുഷോത്തമന്‍ (ധനകാര്യ സമിതി അംഗങ്ങള്‍) എന്നിവരെ ചുമതലപ്പെടുത്തി. റിസപ്ഷന്‍ കമ്മിറ്റി കൈകാര്യം ചെയ്യുന്നത് ലീന ഉണ്ണികൃഷ്ണന്‍, ഹുസ്‌ന ആസിഫ്, ഫബിനാ നജ്മുസ്!മാന്‍, രമ മുരളി, സരള ജേക്കബ് എന്നിവരാണ്. കലാവിഭാഗം കോര്‍ഡിനേറ്റേഴ്‌സായി നിഖില്‍ മുരളീധരന്‍, ബിനു കുഞ്ഞ്, മുഷാല്‍ തഞ്ചേരി, റൗഫ് ചാവക്കാട് എന്നിവരെയും, സ്‌റ്റേജ് ആന്‍ഡ് സൗണ്ട് വിഭാഗത്തില്‍ വിനോദ് കുഞ്ഞ്, അസ്ഹര്‍, ഷിനോജ്, ചൈതന്യ എന്നിവരെയും നിശ്ചയിച്ചു.

ഭക്ഷണച്ചുമതല നസീര്‍ പുന്നപ്ര, ഹമീദ് കണിച്ചാട്ടില്‍, സഹീര്‍ മജ്ദാല്‍ എന്നിവര്‍ക്കാണ്, മീഡിയപ്രചരണ വിഭാഗം മാലിക് മഖ്ബൂല്‍, സാജിദ് ആറാട്ടുപുഴ, ശ്രീജിത്ത്, സജിത്ത്, നജ്മു സമാന്‍ എന്നിവര്‍ക്കായിരിക്കും. പുസ്തക വിതരണത്തിന് ഷാജു അഞ്ചേരി, ഹമീദ് കണിച്ചാട്ടില്‍, മാത്യൂ റോക്കി എന്നിവരെയും ഇന്‍വിറ്റേഷന്‍ ചുമതലയ്ക്ക് ഡോ. സിന്ധു ബിനുവിനെയും നിയോഗിച്ചു.
സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ മുരളീധരന്‍, ആസിഫ് താനൂര്‍, നജ്മു സമാന്‍ കുളങ്ങരതൊടി, ഹുസ്സൈന്‍ ചമ്പോളില്‍, ബിനു പുരുഷോത്തമന്‍, ലീന ഉണ്ണികൃഷ്ണന്‍, വിനോദ് കുഞ്ഞ്, ഉണ്ണികൃഷ്ണന്‍, നിഖില്‍ മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. സമാജം ജനറല്‍ സെക്രട്ടറി ഡോ. സിന്ധു ബിനു സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top