Sauditimesonline

dcm
അബു മാത്തന്‍ ജോര്‍ജിന് പകരക്കാരന്‍; റിയാദില്‍ ഡിസിഎം ബഷീര്‍ അഹമ്മദ്

ശുദ്ധവായു നിലവാര പരിശോധനയില്‍ അസീര്‍ ഒന്നാമത്

റിയാദ്: സഊദി അറേബ്യയിലെ അസീര്‍ മേഖലയില്‍ ശുദ്ധവായു നിലവാര പരിശോധനയില്‍ ഒന്നാമത്. നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ കംപ്ലയന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അസീറിലെ മൂന്ന് ഗവര്‍ണറേറ്റുകള്‍ രാജ്യത്ത് മുന്‍പന്തിയിലെത്തിയത്. തനൂമ, സറാത്ത് അബീദ, അല്‍ ഹര്‍ജ എന്നിവയാണ് വായുനിലവാര സൂചികയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ പരിശോധനയില്‍ ഹാഇല്‍ മേഖലയായിരുന്നു പട്ടികയില്‍ ഒന്നാമത്.

രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 240 വായുനിലവാര നിരീക്ഷണ സ്‌റ്റേഷനുകളില്‍ നിന്നുള്ള വിവരങ്ങള്‍ വിശദമായി വിലയിരുത്തിയാണ് ഏറ്റവും മികച്ച നഗരങ്ങളെ തിരഞ്ഞെടുത്തത്. നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ തത്സമയം സെന്‍ട്രല്‍ മോണിറ്ററിങ് സെന്ററിലെത്തും. ഇതിനായി അത്യാധുനിക സംവിധാനമാണ് ഉപയോഗിക്കുന്നത്.
ഓരോ നഗരങ്ങളിലെയും വാണിജ്യ, വ്യവസായ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയും ജനസാന്ദ്രതയും കൃത്യമായി കണക്കിലെടുത്താണ് നിരീക്ഷണ സ്‌റ്റേഷനുകളുടെ എണ്ണം നിശ്ചയിക്കുന്നത്. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കൃത്യമായ നിരീക്ഷണം, വിവരങ്ങളുടെ സുതാര്യത എന്നിവയാണ് മികച്ച വായുനിലവാരമുള്ള നഗരങ്ങളെ കണ്ടെത്തുന്നതിനായി പ്രധാന മാനദണ്ഡങ്ങളായി സ്വീകരിച്ചതെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ കംപ്ലയന്‍സ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top