Sauditimesonline

BLOOD DONATION ST
രക്തം നല്‍കാം, ജീവനൊപ്പം സ്വന്തം ആരോഗ്യവും കാക്കാം; ഒഐസിസി രക്തദാന ക്യാമ്പ് ജൂണ്‍ 12ന്

സൗദിയില്‍ ഇന്ന് മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം

റിയാദ്: ഈ വര്‍ഷത്തെ ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി അറേബ്യയിലെ സുപ്രീം കോടതി വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം ദുല്‍ഖഅദ് 30നും, സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ദുല്‍ഖഅദ് 29നും (മേയ് 17) വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം.

നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനി വഴിയോ ചന്ദ്രക്കല ദര്‍ശിക്കുന്നവര്‍ അടുത്തുള്ള കോടതിയെ വിവരമറിയിക്കണം. കോടതിയില്‍ നേരിട്ടെത്താന്‍ പ്രയാസമുള്ളവര്‍ക്ക് അടുത്തുള്ള ഔദ്യോഗിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം തേടാമെന്നും അധികൃതര്‍ അറിയിച്ചു.

മാസപ്പിറവി നിരീക്ഷണത്തില്‍ വൈദഗ്ധ്യമുള്ളവര്‍ ഉദ്യമത്തില്‍ പങ്കാളികളാകണം. ഇതിനായി വിവിധ പ്രവിശ്യകളില്‍ രൂപീകരിച്ചിട്ടുള്ള നിരീക്ഷണ സമിതികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും വിശ്വാസികളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top