Sauditimesonline

BLOOD DONATION ST
രക്തം നല്‍കാം, ജീവനൊപ്പം സ്വന്തം ആരോഗ്യവും കാക്കാം; ഒഐസിസി രക്തദാന ക്യാമ്പ് ജൂണ്‍ 12ന്

റിയാദ് മെട്രോ വെസ്‌റ്റേണ്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: റിയാദ് മെട്രോ ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്‌റ്റേഷനുകളില്‍ ഒന്നായ വെസ്‌റ്റേണ്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതായി റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി അറിയിച്ചു. റിയാദ് മെട്രോയുടെ നാല് സുപ്രധാന സ്‌റ്റേഷനുകളില്‍ ഏറ്റവും വലുതാണ് വെസ്‌റ്റേണ്‍ സ്‌റ്റേഷന്‍.

പടിഞ്ഞാറന്‍ റിയാദിലെ അല്‍ സുവൈദിയില്‍ ഓറഞ്ച് ലൈനിലാണ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. മെട്രോ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്‌റ്റേഷനുകളില്‍ അവസാനമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുത്ത സ്‌റ്റേഷന്‍ കൂടിയാണിത്.
പരിസ്ഥിതി സൗഹൃദ രൂപകല്‍പ്പനയാണ് സ്‌റ്റേഷന്റെ പ്രത്യേകത. മികച്ച ഡിസൈനും കാര്യക്ഷമതയ്ക്കും പരിസ്ഥിതി സുസ്ഥിരതയ്ക്കും സ്‌റ്റേഷന് ‘ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കേഷന്‍’ ലഭിച്ചിട്ടുണ്ട്. 1,12,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് സ്‌റ്റേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

മണിക്കൂറില്‍ 60,000ത്തിലധികം യാത്രക്കാരെയും 1,300 ബസ് യാത്രക്കാരെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുളള വിധമാണ് സ്‌റ്റേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗാര്‍ഡന്‍, ഒരേസമയം 550 പേര്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യമുള്ള പള്ളി, പൊതു സൗകര്യങ്ങള്‍ എന്നിവക്കു പുറമെ 600ലധികം വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ പാര്‍ക്കിങ് സംവിധാനവും സ്‌റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top