Sauditimesonline

BLOOD DONATION ST
രക്തം നല്‍കാം, ജീവനൊപ്പം സ്വന്തം ആരോഗ്യവും കാക്കാം; ഒഐസിസി രക്തദാന ക്യാമ്പ് ജൂണ്‍ 12ന്

നഴ്‌സുമാർക്ക് ആദരവുമായി സിറ്റി ഫ്‌ളവര്‍; ഹായിലിലും ജുബൈലിലും നഴ്‌സസ് ദിനം ആഘോഷിച്ചു

ഹായില്‍/ജുബൈല്‍: ലോക നഴ്‌സസ് ദിനത്തോടനുബന്ധിച്ച് സിറ്റി ഫ്‌ളവര്‍ ഹായില്‍, ജുബൈല്‍ ശാഖകളില്‍ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഹായില്‍ ശാഖയില്‍ നടന്ന പരിപാടികള്‍ ഹായില്‍ അല്‍ അബീര്‍ ആസ്പത്രി നഴ്‌സിങ് മാനേജര്‍ പ്രവീണ്‍ രാജ് ഉദ്ഘാടനം ചെയ്തു. അബീര്‍ ആസ്പത്രിയില ജീവനക്കാര്‍ക്കു പുറമെ കിങ് ഖാലിദ് ആസ്പത്രി, കിങ് സല്‍മാന്‍ ആസ്പത്രി എന്നിവിടങ്ങളിലെ നഴ്‌സുമാരും ആഘോഷങ്ങളില്‍ പങ്കെടുത്തു.

ചടങ്ങില്‍ ഹായിലിലെ കിങ് ഖാലിദ് ആസ്പത്രിയില്‍ പന്ത്രണ്ട് വര്‍ഷമായി മികച്ച സേവനം അനുഷ്ഠിക്കുന്ന ജാന്‍സി വര്‍ഗീസ് ചാക്കോയെ ആദരിച്ചു. സിറ്റി ഫ്‌ളവര്‍ ഹായില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ മനോജ് തിരൂര്‍, അബീര്‍ മാര്‍ക്കറ്റിങ് മാനേജര്‍ മൊയ്‌നുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ബൈല്‍ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യുഎംഎഫ്) ജുബൈല്‍ ചാപ്റ്ററുമായി ചേര്‍ന്നാണ് നഴ്‌സസ് ദിനം ആഘോഷിച്ചത്. പരിപാടി ഷിഫ അല്‍ ജുബൈല്‍ മെഡിക്കല്‍ ഗ്രൂപ്പ് മാര്‍ക്കറ്റിങ് മാനേജര്‍ വില്യം വര്‍ക്കി ഉദ്ഘാടനം ചെയ്തു. ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ ഹനീഫ കമ്പായത്തില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഡബ്ല്യുഎംഎഫ് പ്രവര്‍ത്തകര്‍ ചടങ്ങില്‍ നഴ്‌സുമാരെ ആദരിച്ചു. നിക്കില നയിച്ച സംഗീത വിരുന്നും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top