
റിയാദ്: കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശന്‍ എത്തുന്നതോടെ സംസ്ഥാനത്ത് യഥാര്‍ത്ഥ ‘ഇരട്ടച്ചങ്കന്‍’ ഭരണത്തിനാണ് തുടക്കമാകുന്നതെന്ന് ഒഐസിസി ഗ്ലോബല്‍ കമ്മറ്റി നേതാവ് റഷീദ് കൊളത്തറ. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല, യുവതലമുറ ഉള്‍പ്പെടെ ഹുഭൂരിപക്ഷ മതേതര ജനാധിപത്യ വിശ്വാസികളുടെയും ആഗ്രഹമാണ് വി ഡി സതീശന്‍ മുഖ്യമന്ത്രി പദത്തില്‍ എത്തുന്നതോടെ സഫലമാകുന്നത്. ഭാവി കേരളത്തെ സംബന്ധിച്ച് ശക്തമായ കാഴ്ചപ്പാടുളള മികച്ച ഭരണാധികാരിയായിരിക്കും സതീശന്‍. പിണറായി വിജന്‍ തകര്‍ത്ത് തരിപ്പണമാക്കിയ സംസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കണം. അതിനേക്കാള്‍ ശ്രമകരമാണ് പിണാറായി സര്‍ക്കാര്‍ തകര്‍ത്ത സാമൂദായിക സൗഹാര്‍ദ്ദം തിരുച്ചുപിടിക്കുക എന്ന ദൗത്യം. അതിന് ആവശ്യമായ പിന്തുണ പുതിയ സര്‍ക്കാരിന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് പുതിയ ദിശാബോധം നല്‍കാന്‍ സതീശന്റെ നേതൃത്വത്തിന് സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര പ്രത്യാശ പ്രകടിപ്പിച്ചു. നിയമസഭയില്‍ പിണറായി സര്‍ക്കാരിന്റെ അഴിമതികളെയും ജനവിരുദ്ധ നയങ്ങളെയും പ്രതിപക്ഷ നേതാവെന്ന നിലയില്‍ വിറപ്പിച്ച സതീശന്‍, ഭരണത്തലപ്പത്തേക്ക് വരുമ്പോള്‍ കേരളം വികസനത്തിന്റെയും നീതിയുടെയും പുതിയ പാതയിലാകുമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. അധ്വാനിക്കുന്ന സാധാരണക്കാരന്റെയും പ്രവാസിയുടെയും വേദന അറിയുന്ന നേതാവാണ് വിഡി സതീശനെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

അമീര്‍ പട്ടണത്ത് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. സുരേഷ ശങ്കര്‍, അബ്ദുല്ല വല്ലാഞ്ചിറ, അഡ്വ. എല്‍കെ അജിത്, നവാസ് വെളളിമാട്കുന്ന്, ഷിഹാബ് കൊട്ടുകാട്, സൈഫുദ്ദീന്‍, അഷ്‌കര്‍ കണ്ണൂര്‍, നാസര്‍ കല്ലറ, നാദിര്‍ഷാ റഹ്മാന്‍, കമറുദ്ദീൻ താമരക്കുളം, നാസര്‍ വലപ്പാട്, ബഷീര്‍ കോട്ടയം, ഷാജി മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. മധുരം വിതരണം ചെയ്തും അഭിവാദ്യം അര്‍പ്പിച്ചും മുദ്രാവാക്യം മുഴക്കിയുമാണ് പ്രവര്‍ത്തകര്‍ സന്തോഷം പങ്കിട്ടത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






