Sauditimesonline

maqbool
മഴയിലും തോരാത്ത കത്തുകള്‍

നഴ്‌സുമാര്‍ നല്‍കുന്ന കരുതല്‍ പകരം വെക്കാനില്ലാത്തത്: വി.എം. അഷ്‌റഫ്

റിയാദ്: ലോകവും വൈദ്യശാസ്ത്രവും എത്രമേല്‍ പുരോഗമിച്ചാലും നഴ്‌സുമാര്‍ രോഗികള്‍ക്ക് നല്‍കുന്ന മാനസികമായ പിന്തുണയും കരുതലും പകരം വെക്കാനില്ലാത്തതാണെന്ന് ഇസ്മ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ വി.എം. അഷ്‌റഫ്. അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷങ്ങളുടെ ഭാഗമായി ഇസ്മ മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാിെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മനുഷ്യത്വത്തിലൂന്നിയ പരിചരണമാണ് നഴ്‌സിംഗ് തൊഴിലിന്റെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു.

നഴ്‌സുമാരായ സിജി, സൗമ്യ, അനഘ, അതുല്യ, ആര്യ, റാന്‍ലീ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും നഴ്‌സസ് ദിനം ആഘോഷിച്ചു.

മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. മുസ്തഫ, ഡോ. സുല്‍ത്താന്‍, ഡോ. അഖീല്‍, ഡോ. മഹവിഷ് സത്താര്‍, ഡോ. അഫ്‌സല്‍, ഡോ. അസ്മ, ഡോ. അശ്വനി മോഹന്‍, ഡോ. മുഹമ്മദ് കബീര്‍, സി.കെ. ഫാഹിദ്, റഫീഖ് പന്നിയങ്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അമല്‍, ഷാഹിര്‍, കമറുദ്ധീന്‍, അന്‍ഷാദ്, നൂറ, സജ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top