Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

നീറ്റ് പുനഃപരീക്ഷ: അടിയന്തര ഇടപെടല്‍ വേണമെന്ന് ആര്‍എസ്‌സി

റിയാദ്: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളെത്തുടര്‍ന്നു പുനഃപരീക്ഷാ നടപടികളിലെ അനിശ്ചിതത്വം പ്രവാസി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുന്നതായി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) ഗ്ലോബല്‍ കമ്മിറ്റി. പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കും. ഈ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ആര്‍എസ്‌സി നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് കത്ത് നല്‍കി.

ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങി. നിലവില്‍ നാട്ടിലുള്ള ഇവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ അവിടെത്തന്നെ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണണ. എന്നാല്‍ ഇക്കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഗള്‍ഫ് സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തില്‍ പരീക്ഷയ്ക്കായി വീണ്ടും ഗള്‍ഫിലേക്ക് വരുന്നത് പ്രവാസി കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയും മാനസിക സമ്മര്‍ദ്ദവും വരുത്തിവെക്കും.

നാട്ടിലുള്ള പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ താല്‍പര്യപ്രകാരം ഇന്ത്യയില്‍ തന്നെ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണം. പുതിയ പരീക്ഷാ തീയതി, ഫലം, കേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച കൃത്യമായ ഷെഡ്യൂള്‍ ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും ആര്‍എസ്‌സി ആവശ്യപ്പെട്ടു. സുതാര്യമായ നടപടികളിലൂടെ പരീക്ഷാ സംവിധാനത്തിലുള്ള പൊതുജന വിശ്വാസം പുനഃസ്ഥാപിക്കണം. മെഡിക്കല്‍ പ്രവേശനം കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കരുതെന്നും ആര്‍എസ്‌സി അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top