Sauditimesonline

sahitha
'കലാലയം' പുരസ്‌കാരം: പ്രവാസി മലയാളികള്‍ക്ക് കഥ, കവിത മത്സരം

പ്രവാചകനിന്ദ മതേതര ഇന്ത്യക്ക് അപമാനം: ഹമീദലി ശിഹാബ് തങ്ങള്‍

റിയാദ്: പ്രവാചക നിന്ദ ഇന്ത്യക്കാകെ അപമാനമാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. ഇന്ത്യന്‍ ഭരണകൂടത്തിന്റെ മൗനസമ്മതത്തോടെ ഭരിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ഇസ്ലാമിക് സെന്റര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.

ധാര്‍മികമൂല്യങ്ങള്‍ മനുഷ്യന്റെ ജീവിത വിശുദ്ധി വര്‍ദ്ധിപ്പിക്കും. അവയുടെ വീണ്ടെടുപ്പിനായി ഒരേ മനസ്സോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് താങ്കള്‍ക്കും പ്രഭാഷകന്‍ പി പി കുഞ്ഞാലന്‍കുട്ടി ഫൈസിക്കും എസ് ഐ സി സെന്‍ട്രല്‍ കമ്മിറ്റി ഉപഹാരം സമ്മാനിച്ചു. പുരോഗമനമെന്ന പേരില്‍ യുവജനങ്ങളെ മതനിരാസത്തിലേക്ക് ക്ഷണിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ മാനവരാശിക്ക് ഭീഷണിയാണ്. മതമൂല്യങ്ങള്‍ മുറുകെപിടിക്കുന്ന സമൂഹത്തിന് മാത്രമേ ഇത്തരം പ്രത്യയശാസ്ത്രങ്ങളോട് ആശയപരമായി സമരം ചെയ്യാന്‍ സാധിക്കൂകയുളളൂവെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി പി കുഞ്ഞാലന്‍കുട്ടി ഫൈസി അഭിപ്രായപ്പെട്ടു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കോയ വാഫി അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി മസ്‌ലഹത്ത് സമിതി ചെയര്‍മാന്‍ അന്‍വര്‍ ഫള്ഫരി ഉദ്‌ബോധനവും ജോ. സെക്രട്ടറി ഷാഫി ദാരിമി പുല്ലാര ആമുഖഭാഷണം നിര്‍വഹിച്ചു.

ലോകജനതയ്ക്ക് മാതൃകയായ പ്രവാചകന്റെ ജീവിതചരിത്രം വികലമായി വ്യാഖ്യാനിച്ച് ദുഷ്പ്രചാരണം നടത്തുന്ന സംഘപരിവാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രതിഷേധ പ്രമേയം എസ് ഐ സി എഡ്യുവിംഗ് കണ്‍വീനര്‍ ഷാഫി തുവ്വൂര്‍ അവതരിപ്പിച്ചു. ഓമശേരി സഹചാരി സെന്ററിനുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങരയില്‍ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

എസ് ഐ സി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ യൂ കെ ഇബ്‌റാഹിം, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ, ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ നവാസ്, വി കെ മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. എസ് ഐ സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി വെള്ളില, മസ്ഊദ് കൊയ്യൊട്, ഹാരിസ് മൗലവി എന്നിവര്‍ നേതൃത്വം നല്‍കി എസ് ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശമീര്‍ പുത്തൂര്‍ സ്വാഗതവും കുഞ്ഞിപ്പ തവനൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top